സമൂഹത്തെ കാര്‍ന്നുതിന്നുന്ന നിരവധി പ്രശ്‌നങ്ങളില്‍ മുന്‍പന്തിയിലാണ് ലഹരിവസ്തുക്കളുടെ ഉപയോഗം. അതില്‍ മദ്യത്തിന്റെ ഉപഭോഗം ദിനം പ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ.് മദ്യ ഉപയോഗവും അതിന്റെ ഫലമായുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെയും സാമൂഹിക പ്രശ്‌നങ്ങളുടെയും കണക്കുകള്‍ ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ.്
ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോക ജനസംഖ്യയുടെ 16 ശതമാനം ജനങ്ങള്‍ മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. 30 ലക്ഷത്തില്‍പരം ജനങ്ങള്‍ മദ്യപാന ജന്യരോഗങ്ങളാല്‍ മരണപ്പെടുന്നു. ഞെട്ടിക്കുന്ന കണക്കുകളാണിവ.
ഇന്ത്യയിലാകട്ടെ 2006 - 2016 കാലയളവില്‍ മദ്യത്തിന്റെ ഉപയോഗം രണ്ടു മടങ്ങായി വര്‍ധിച്ചിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തുന്നു.
മദ്യത്തെ കുറിച്ചും മദ്യപാനത്തെ കുറിച്ചും മദ്യപാന ജന്യരോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചും ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വളരെ വിപുലമായി പ്രതിപാദിച്ചിട്ടുണ്ട്. മദാവസ്ഥ ഉണ്ടാക്കുന്നതും ബുദ്ധിശക്തിയെ നശിപ്പിക്കുന്നതുമായ ഒരു ദ്രവ്യമാണ് മദ്യം.
മദ്യത്തിനെ വിഷതുല്യമായ ഗുണങ്ങളുള്ള വസ്തുവായാണ് ആചാര്യന്‍മാര്‍ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നത്. ഇങ്ങനെയുള്ള മദ്യത്തെ ജിതേന്ദ്രിയനായ ഒരാള്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. ജിതേന്ദ്രിയനെന്നാല്‍ സര്‍വ ഇന്ദ്രിയങ്ങളേയും നിയന്ത്രിക്കാന്‍ കഴിവുളളവന്‍ എന്നര്‍ഥം. അല്ലാത്തവന്‍ മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാനാകാതെ അതിന് അടിമയായി മാറുന്നു.
മദ്യത്തിന്റെ അമിതവും അപകടകരവുമായ ഉപയോഗം ഓരോ മദ്യപന്റെയും ദഹന പ്രക്രിയയെ സാരമായി ബാധിക്കുകയും തല്‍ഫലമായി വിവിധ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ സമാന്തരമായി പലതരം മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. വ്യക്തികള്‍ക്കനുസൃതമായി ഗൗരവതരമായോ അല്ലാതെയോ ഇത്തരം പാര്‍ശ്വഫലങ്ങളില്‍ വ്യതിയാനങ്ങള്‍ കാണപ്പെടാറുണ്ട്.
1. സുഹൃത്തുക്കളുടെ നിര്‍ബന്ധം.
2. മദ്യത്തിന്റെ ഗുണമറിയാനുളള അതിയായ കൗതുകം.
3. പലതരത്തിലുളള വിഷാദാവസ്ഥകളും ഉത്കണ്ഠകളും മറികടക്കാന്‍ മദ്യ ഉപയോഗത്തിന് കഴിയും എന്ന തെറ്റായ ധാരണ.
4. ഏകാന്തത ഇല്ലാതാക്കാന്‍ കൂടുതലും വാര്‍ധക്യത്തില്‍ ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷവും, പങ്കാളിയുടെ മരണാനന്തരവുമുളള ഏകാന്തത മറികടക്കാന്‍ വേണ്ടിയും മദ്യം ഉപയോഗിച്ച് തുടങ്ങുന്നു.
5. വ്യക്തിപരമായതും ദാമ്പത്യപരമായതുമായ പ്രശ്‌നങ്ങള്‍ അതിജീവിക്കാന്‍.
1. മദ്യം അധിക അളവില്‍ അധിക കാലമായി ഉപയോഗിക്കുക.
2. മദ്യത്തിന്റെ അളവ് കുറയ്ക്കാനോ, മദ്യം നിയന്ത്രിക്കാനോ അതിയായ ആഗ്രഹമുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കുന്നതില്‍ പരാജയപ്പെടുക.
3. മദ്യം കണ്ടെത്താനും ഉപയോഗിക്കാനും വളരെയധികം സമയം ചെലവഴിക്കുക.
4. മദാവസ്ഥയില്‍ നിന്ന് മുക്തി നേടാന്‍ വളരെയധികം സമയം എടുക്കേണ്ടി വരിക.
5. മദ്യ ഉപയോഗം കാരണം മറ്റു കടമകള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വരിക.
6. സാമൂഹികവൂം വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍ മദ്യ ഉപയോഗം മൂലമാണ് ഉണ്ടാകുന്നതും വര്‍ധിക്കുന്നതും എന്നുളള തിരിച്ചറിവ് ഉണ്ടെങ്കിലും മദ്യത്തിന്റെ ഉപയോഗം തുടരുക.
7. ശരീരത്തിനും മനസിനും നല്ലതല്ല എന്നറിഞ്ഞിട്ടും മദ്യത്തിന്റെ ഉപയോഗം തുടരുക.
8. ഓരേ അളവില്‍ മദ്യം കഴിച്ചിട്ടും മദാവസ്ഥ ലഭിക്കാതിരിക്കുകയും മദാവസ്ഥ ലഭിക്കുന്നതിന് വേണ്ടി കൂടുതല്‍ അളവ് ഉപയോഗിക്കേണ്ടി വരികയും ചെയ്യുക.
9. എപ്പോഴാണോ മദ്യത്തിന്റെ അളവ് കുറക്കുകയോ അല്ലെങ്കില്‍ മദ്യ ഉപയോഗം നിയന്ത്രിക്കുകയോ ചെയ്യുന്നത് അപ്പോള്‍ മദ്യവിമുക്തജന ലക്ഷണങ്ങള്‍ കാണിക്കും.
1. കൈ, കാല്‍, ശരീരത്തിന് വിറയല്‍
2. അമിതമായ വിയര്‍പ്പ്
3. അമിതമായ ഉത്കണ്ഠ
4. അസ്വാസ്ഥ്യം
5. ഓക്കാനം വരിക, ഛര്‍ദ്ദിക്കുക
6. ശരീരത്തില്‍ പാറ്റകളോ, ഉറുമ്പുകളോ ഇഴയുന്ന പോലെയുളളതോ, സൂചികൊണ്ട് തറക്കുന്നത് പോലെയുളളതോ ആയ അനുഭവങ്ങള്‍
7. തലവേദന
8. വിഷാദാവസ്ഥ
9. ഉറക്കക്കുറവ്
10. ചെവിയില്‍ ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക.
11. നിഴലുകളും മറ്റും, ചലിക്കുന്നതായി കാണുക.
12. മനസിന്റെ ഏകാഗ്രത നഷ്ടപ്പെടുക, ഒന്നിലും വ്യക്തതയില്ലാതിരിക്കുക.
13. അപസ്മാരം രോഗികളില്‍ കാണാവുന്നതു പോലുളള പലതരം വിഭ്രാന്ത ചേഷ്ടകള്‍. ഇവയില്‍ ഏറ്റവും അവസാനം പറഞ്ഞ രണ്ടു ലക്ഷണങ്ങള്‍ കാണാനിടയായാല്‍ പെട്ടെന്നു തന്നെ വൈദ്യസഹായം തേടേണ്ടതാണ്.