ഇന്ന് സാധാരണ എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് ബ്ലഡ് പ്രഷര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ അപേക്ഷിച്ച് താഴ്ന്ന രക്തസമ്മര്‍ദ്ദമാണ് കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുള്ളത്. ശരീരത്തില്‍ ജലാംശം കുറയുന്നത് രക്തസമ്മര്‍ദം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. അതുകൊണ്ട് ശരീരത്തിന് ആവശ്യമുള്ള വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. പ്രത്യേകിച്ചും യാത്ര പോകുന്നതുപോലുള്ള സന്ദര്‍ഭങ്ങളില്‍. രക്തം നഷ്ടമാകുമ്പോള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ മൂലം രക്തസമ്മര്‍ദ്ദം കുറയാം. ബിപി കുറയുന്നതിന് ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ ഇതാ
ലോ ബിപിയെ ചെറുക്കാനുള്ള മാര്‍ഗങ്ങള്‍
1. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കൂട്ടുക
2. ചെറുനാരങ്ങ നീര് ചേര്‍ത്ത വെള്ളം ഉപ്പിട്ട് കുടിച്ചും കഞ്ഞിവെള്ളത്തില്‍ ഉപ്പുചേര്‍ത്തും ലോ ബിപിയെ ചെറുക്കാം
3. ഇടക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. അങ്ങനെ ചെയ്യുമ്പോള്‍ വലിയ അളവ് വെള്ളം
ഒരുമിച്ച് കുടിക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാകും.
4. പച്ച ബീറ്റ്‌റൂട്ട് ജ്യൂസ് ദിവസം രണ്ടു തവണയായി കഴിക്കുക
5. കട്ടന്‍ ചായ, കാപ്പി എന്നിവ കഴിക്കുന്നതും ലോ ബിപിക്ക് പരിഹാരമാണ്.
6. ലോ ബിപി ഉള്ളവര്‍ നന്നായി ഭക്ഷണം കഴിക്കണം, കൃത്യമായി വ്യായാമം ചെയ്യണം.