Latest News

നല്ല ആരോഗ്യത്തിന് കിടക്കുന്നതിന് മുമ്പ് ഈ പാനീയം കുടിക്കാന്‍ ശീലമാക്കൂ...! 

Malayalilife
 നല്ല ആരോഗ്യത്തിന് കിടക്കുന്നതിന് മുമ്പ് ഈ പാനീയം കുടിക്കാന്‍ ശീലമാക്കൂ...! 

ആരോഗ്യകരമായ ശീലങ്ങള്‍ നാം വീട്ടില്‍ നിന്നും തന്നെ തുടങ്ങുന്നതാണ് എപ്പോഴും ആരോഗ്യകരം. ആരോഗ്യത്തിന്റെ അടിസ്ഥാനം നമ്മുടെ അടുക്കളയാണെന്നും പറയാം. അതിരാവിലെ വെറുംവയറ്റില്‍ ആരോഗ്യകരമായ ശീലങ്ങള്‍ തുടങ്ങണമെന്നാണ് പറയുക. ഇതാകും ശരീരത്തില്‍ ഏറ്റവും വേഗം പിടിയ്ക്കുന്നതും. എന്നാല്‍ രാവിലെ മാത്രമല്ല, രാത്രി ശീലങ്ങളും ഈ ഗുണം നല്‍കുന്നവയാണ്.

രാത്രി ചില പാനീയങ്ങള്‍ കുടിച്ചു കിടന്നാലും ഗുണമുണ്ടാകും. ഇത്തരത്തില്‍ ഒന്നാണ് രാത്രി ഇളംചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ വീതം കുരുമുളകു പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കഴിയ്ക്കുന്നത്. ഈ പ്രത്യേക വെള്ളം രാവിലെ കുടിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇതു രാത്രിയില്‍ കിടക്കാന്‍ നേരം കുടിയ്ക്കുന്നത് വയറും തടിയും കുറയ്ക്കുന്നതുള്‍പ്പെടെ അനേക ഗുണങ്ങള്‍ നല്‍കും.

മഞ്ഞളിലെ കുര്‍കുമിന്‍ കൊഴുപ്പു കോശങ്ങള്‍ വിഘടിച്ച് വര്‍ദ്ധിയ്ക്കുന്നതു തടയുന്നു. ഇതുവഴി പുതിയ കൊഴുപ്പു കോശങ്ങളുടെ വര്‍ദ്ധനവ് തടയുന്നു. പ്രത്യേകിച്ചും വയറിനു ചുറ്റും പെട്ടെന്നു കൊഴുപ്പു കോശങ്ങള്‍ ഇരട്ടിയാകാന്‍ സാധ്യതയുള്ളപ്പോള്‍ മഞ്ഞള്‍ ഇവയെ തടഞ്ഞു നിര്‍ത്താന്‍ ഏറെ സഹായകമാണ്.

ശരീരത്തില്‍ കൂടുതല്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ് കുരുമുളക്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ചൂടുല്‍പാദിപ്പിച്ചു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇത് കൊഴുപ്പു കത്തിച്ചു കളയും. ദഹനപ്രക്രിയ ശക്തിപ്പെടുത്തിയും തടി കുറയ്ക്കാന്‍ കുരുമുളകിന് കഴിയും. ഇതുവഴി തടിയും വയറുമെല്ലാം കുറയും.ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ അര ടീസ്പുൂണ്‍ വീതം ഈ രണ്ടു ശുദ്ധമായ പൊടികളും കലക്കി കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. 

Read more topics: # health,# night drink,# tips
health,night drink,tips

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES