Latest News

മദ്യപിച്ചയാള്‍ ഓടിച്ച വാഹനം വന്നിടിച്ചു; കാര്‍ അപകടത്തില്‍ നോറ ഫത്തേഹിക്ക് പരിക്ക്; താന്‍  ജീവനോടെയുണ്ട്, ശരിക്കും പേടിച്ചു പോയെന്നും നടി

Malayalilife
 മദ്യപിച്ചയാള്‍ ഓടിച്ച വാഹനം വന്നിടിച്ചു; കാര്‍ അപകടത്തില്‍ നോറ ഫത്തേഹിക്ക് പരിക്ക്; താന്‍  ജീവനോടെയുണ്ട്, ശരിക്കും പേടിച്ചു പോയെന്നും നടി

മുംബൈയിലുണ്ടായ വാഹനാപകടത്തില്‍ നടിയും അവതാരകയുമായ നോറ ഫത്തേഹിയ്ക്ക് പരിക്ക്. ശനിയാഴ്ച വൈകുന്നേരം നടി സണ്‍ബേണ്‍ ഫെസ്റ്റിവലിലേക്ക് പോകവെ നാലു മണിയോടെയാണ് അപകടമുണ്ടായത്. നോറ ഫത്തേഹി സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു.

ഒരു വൈദ്യപരിശോധനയ്ക്ക് ശേഷം, നടി മുംബൈയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനും മദ്യലഹരിയില്‍ വാഹനമോടിച്ചതിനും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് നോറ ഫത്തേഹി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.

'ഞാന്‍ ജീവനോടെയുണ്ട്, സുഖമായിരിക്കുന്നു. ചെറിയ പരിക്കുകളുണ്ട്. തല കാറിന്റെ ഡോറില്‍ ഇടിച്ചതിന്റെ ചെറിയൊരു ആഘാതം ഉണ്ട്. ഇതൊഴിച്ചാല്‍ എനിക്ക് വേറെ കുഴപ്പമൊന്നുമില്ല. അതില്‍ ഞാന്‍ നന്ദിയുള്ളവളാണ്.'- നോറ പറഞ്ഞു. ആരും ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കരുത് എന്നും നോറ പറയുന്നുണ്ട്
        
 

Read more topics: # നോറ ഫത്തേഹി
nora fatehi car hit

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES