പ്രകൃതിദത്തമായത് എന്ന ഒരു വാക്ക് കേട്ടാല്‍ ഏതു കൊടും വിഷവും മടികൂടാതെ കഴിക്കാം എന്ന അവസ്ഥയിലാണ് ഇന്ന് സമൂഹം എത്തി നില്‍ക്കുന്നത്. വ്യാജ വൈദ്യന്മാര്‍ മരുന്നു മാഫിയ എന്ന സാങ്കല്‍പ്പിക ഭൂതത്തെ തുറന്നു വിട്ടു അതിനു പിന്നിലൂടെ പടുത്തുയര്‍ത്തിയ ഒരു അന്ധവിശ്വാസമാണ് ഈ പ്രകൃതി പ്രേമത്തിന് പിന്നില്‍.സത്യത്തില്‍ പ്രകൃതിയില്‍ നിന്നു ലഭിക്കുന്നവയെല്ലാം ആരോഗ്യസംരക്ഷണത്തിനു ഉതകുന്നവയാണോ എന്ന സംശയവും നല്ലതാണ്.
ശരിക്കും ഇലുമ്പന്‍ പുളിക്ക് കൊളസ്‌ട്രോള്‍ കുറയ്ക്കുവാനുള്ള കഴിവുണ്ടോ? അതു ശരിക്കും അറിയില്ല. എന്നാല്‍ എലികളില്‍ ഇലുമ്പന്‍പുരളി ജ്യൂസ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതായി ഒരു പഠനം ഉണ്ടുതാനും.ഇലുമ്പന്‍ പുളി എങ്ങനെ കിഡ്നി തകര്‍ക്കും എന്നു അത്ഭുതപ്പെടേണ്ട. നേരത്തെ പറഞ്ഞില്ലേ പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന എന്നത് കൊണ്ട് മാത്രം ഒരു വസ്തുവും ആരോഗ്യം പ്രധാനം ചെയ്യില്ല. ഇലുമ്പന്‍ പുളിയില്‍ മറ്റു പഴ വര്‍ഗ്ഗങ്ങളെ അപേക്ഷിച്ചു പതിന്മടങ്ങു കൂടുതലുള്ള ഓക്‌സലേറ്റാണ് ആണ് വില്ലന്‍. ജ്യൂസില്‍ നിന്നും ആഗിരണം ചെയ്യപ്പെടുന്ന അമിതമായി ശരീരം പുറം തള്ളുന്നത് കിഡ്നി വഴിയാണ്. കിഡ്നി വഴി പുറംതള്ളപ്പെടുന്ന ഓക്‌സിലേറ്റ് കിഡ്നി നാളികളില്‍ അടിഞ്ഞു കൂടുന്നതാണ് കിഡ്നിയുടെ പ്രവര്‍ത്തനം തകരാറിലാവാന്‍ കാരണം. വലിയ അളവില്‍ ഒന്നിച്ചു കഴിക്കുമ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്. ചെറിയ അളവില്‍ സ്ഥിരമായി കഴിച്ചാല്‍ കിഡ്നിയില്‍ കല്ലുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ കിഡ്നി ബയോപ്സി ചെയ്തു അടിഞ്ഞു കൂടിയാണ് പ്രശ്നകാരണമായതെന്ന് സംശയലേശമന്യേന തെളിയിക്കുകയും ചെയ്തതാണ്. നേരത്തെ കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന ആളുകളാണ് ഇവരെന്നു ഓര്‍ക്കണം.
പ്രമേഹത്തിനു വേണ്ടി ഇലുമ്പന്‍ പുളി ജ്യൂസ് കഴിക്കുന്നവര്‍ പെട്ടന്ന് അപകടത്തില്‍ ചാടാന്‍ സാധ്യത കൂടുതലാണ്. പ്രമേഹവും പ്രഷറും കാരണം നേരത്തെ തന്നെ കിഡ്നി പ്രവര്‍ത്തനത്തില്‍ ചെറിയ തകരാറുകള്‍ ഉള്ളവര്‍ ജ്യൂസ് കുടിച്ചാല്‍ കിഡ്നിയുടെ കാര്യം കഷ്ടമാവും എന്നു എടുത്തു പറയേണ്ടതില്ലല്ലോ.നമ്മുടെ ഇന്ത്യയില്‍ നാട്ടുവൈദ്യന്മാര്‍ മനോരോഗത്തിന് പണ്ടേ ഉപയോഗിക്കാറുള്ളതാണ് സര്‍പ്പഗന്ധി എന്ന സസ്യത്തിന്റെ വേര്. ഇതില്‍ നിന്ന് വേര്‍തികരിച്ചെടുത്ത ഒരു മരുന്നാണ് റിസര്‍പ്പിന്‍. രക്തസമ്മര്‍ദ്ദം കുറക്കാനും ഗുരുതരമനോരോഗങ്ങളുടെ ചികിത്സയ്ക്കും വളരെ നാളുകള്‍ ആധുനിക ഡോക്ടര്‍മാര്‍ റിസര്‍പ്പിന്‍ ഉപയോഗിച്ചിരുന്നു. പിന്നീട് ഇതുപയോഗിക്കുന്നത് കുറഞ്ഞു. ഗുരുതരമായ പല സൈഡ് എഫ്ഫെക്റ്റുകളും ഉണ്ടായിരുന്ന റിസെര്‍പ്പിന്‍ അതിനെക്കാള്‍ മികച്ചതും പാര്‍ശ്വഫലങ്ങള്‍ നന്നേ കുറഞ്ഞതുമായ മരുന്നുകള്‍ നിലവില്‍ വന്നതോടെ സ്വാഭാവികമായും പുറംതള്ളപ്പെട്ടു. അതാണല്ലോ ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതി.
എന്തെങ്കിലും ഇഫക്ടുള്ള എന്തിനും സൈഡ് ഇഫക്ടുകള്‍ ഉണ്ടാവാനാണ് സാധ്യത. ഇലുമ്പന്‍പുുളി കൊളസ്‌ട്രോള്‍ കുറയ്ക്കുമോ? അറിയില്ല. സാദ്ധ്യതയുണ്ട്. ചിലപ്പോള്‍ അപകടം ഉണ്ടാക്കുന്ന ഓക്‌സാലിക് ആസിഡ് ആയിരിക്കില്ല കൊളസ്‌ട്രോള്‍ കുറക്കുന്ന ഘടകം. ചിലപ്പോള്‍ ഇലുമ്പന്‍പുളി പ്രമേഹത്തേയും പ്രതിരോധിച്ചേക്കാം. അങ്ങനെയും പറഞ്ഞുകേള്‍ക്കുന്നുണ്ട്. അതിന് ഏത് ഘടകമാണ് കാരണം.പ്രമേഹത്തിനും ഉപയോഗിക്കുന്ന മരുന്നുകള്‍ കിഡ്നിയെ ബാധിക്കും എന്ന തെറ്റിദ്ധാരണയാണ് ജനങ്ങളെ ഇത്തരം അബദ്ധങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. വ്യാജന്മാരുടെ മനഃപൂര്‍വ്വമുള്ള പ്രചരണങ്ങള്‍ ഇത്തരം ധാരണകള്‍ക്കു ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്. പ്രകൃതിജന്യമായ വസ്തുക്കളില്‍ നമുക്ക് ഉപയോഗമുള്ളവ ഏതെന്നു കണ്ടു പിടിച്ചു അതു ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയാണി വേണ്ടത്. അതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതി