ഔഷധങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് നമ്മുടെ നാട്ടിലെവിടെയും കാണപ്പെടുന്ന ആര്യവേപ്പ്. സവിശേഷമായ ഔഷധഗുണങ്ങളുള്ള കല്‍പ്പകവൃക്ഷമാണ് ആര്യവേപ്പ്. ആരോഗ്യത്തിന് വേണ്ടി മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ആര്യവേപ്പ് ഉപയോഗിക്കാം. പണ്ട് കാലങ്ങളില്‍ എല്ലാ വീടുകളിലെയും മുറ്റത്തും പറമ്പിലും കാണപ്പെടുന്ന ഒന്നായിരുന്നു ആര്യവേപ്പ്. വേപ്പില, വേപ്പിന്റെ തടി, കുരു എല്ലാം വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട് .
* കയ്പ്പുരസം അധികമായി കാണുന്ന ഈ മരം ത്വക്ക് രോഗങ്ങള്‍ക്ക് വിശേഷപ്പെട്ടതാണ് .
*വീടിന്റെ പരിസരത്ത് ഒരു മൂട് വേപ്പ് മരമെങ്കിലും ഉണ്ടെങ്കില്‍ പരിസരത്തെങ്ങും ശുദ്ധമായ വായു ലഭ്യമാകും.
കീടങ്ങളെ അകറ്റി സംരക്ഷണവും ഈ വൃക്ഷം നല്‍കും.
*ദിവസവും വേപ്പില ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിക്കുകയും, തിളക്കമുള്ള ചര്‍മ്മം ലഭിക്കുകയും ചെയ്യും.
*ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ഉത്തമ ഔഷധമാണിത്. കൂടാതെ കൃഷിക്കും , സൗന്ദര്യ സംരക്ഷണത്തിനും ആര്യവേപ്പിന്റെ പങ്ക് ചെറുതല്ല.
* വേപ്പിന്റെ വിത്തില്‍ നിന്നും വേപ്പെണ്ണ ,പിണ്ണാക്ക് എന്നിവയും നിര്‍മിക്കുന്നു. കര്‍ഷകാര്‍ക്ക് ഇതൊരു ജൈവകീടനാശിനി കൂടിയാണ്.
*മുടിയുടെ ആരോഗ്യത്തിനും വേപ്പില ഉത്തമമാണ്. അകാലനര , വരണ്ട മുടി , മുടി കൊഴിച്ചില്‍ എന്നിവയെ പ്രതിരോധിച്ച് മുടിക്ക് തിളക്കവും ആരോഗ്യവും ഈ അത്ഭുത വൃക്ഷം നല്‍കുന്നു.
* ജൈവ കൃഷിയില്‍ പ്രധാനപ്പെട്ടതാണ് ആര്യവേപ്പ് .നിമാവിരകള്‍, ചിതലുകള്‍ ,മണ്ണിലുള്ള മറ്റ് കീടങ്ങള്‍ എന്നിവയെ അകറ്റാന്‍ വേപ്പ് സഹായിക്കുന്നു.
*രക്തശുദ്ധിക്ക് , ശ്വാസത്തിലെ ദുര്‍ഗന്ധം, പല്ലിനുണ്ടാകുന്ന കേട്, ബ്ലീഡിംഗ് എന്നിവ അകറ്റുന്നു. ദഹനത്തിനു ഫലപ്രദമാണ് വേപ്പില.
*ഒരു നല്ല ഹെയര്‍കണ്ടീഷണര്‍ ആയും ആര്യവേപ്പ് ഉപയോഗിക്കാം. നേരത്തേ മിക്സ് ചെയ്ത മിശ്രിതം തലയില്‍ പുരട്ടിയാല്‍ നല്ലൊരു കണ്ടീഷണറിന്റെ ഗുണം നല്‍കും.
* അസിഡിറ്റിക്ക് നിയന്ത്രണം നല്‍കുന്നു, കാന്‍സറിനെ പ്രതിരോധിക്കുന്നതിലും ആര്യവേപ്പ്വ മുഖ്യ പങ്ക് വഹിക്കുന്നു.