പോഷകമസമൃദ്ധമായ ആഹാരം കഴിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കും വ്യത്യസ്ത ശൈലിയുളള ാഹാര രീതിയാണ് ഉളളത്. ഓരോ പ്രായത്തിലും നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ചില ആഹാര സാധനങ്ങളും ഉണ്ട്. സ്ത്രീകള്‍ കഴിച്ചിരിക്കേണ്ട ചില ആഹാരങ്ങളെക്കുറിച്ച് അറിയാം.
ഫ്ലേക്സ് സീഡ്
ഫ്ലേക് സീഡ് അഥവാ ചെറുചന വിത്ത് ദിവസേന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസ്സാണ് ഫ്ലേക്സ് സീഡ്. സ്തനാര്‍ബുധ സാധ്യതയും ഹൃദ്രോഗ സാധ്യതയും അത് ഇല്ലാതാക്കും. ആര്‍ത്രൈറ്റിസ് ഇല്ലാതാക്കാന്‍ സാഹായിക്കുകയും വയറിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും.
സാല്‍മണ്‍
സാധാരണയായി സ്ത്രീകളില്‍ കുറവുണ്ടാകാറുള്ള അയേണ്‍ മാത്രമല്ല ഒമേഗ.3 ഫാറ്റി ആസിഡുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഒമേഗ 3 ഡിപ്രഷന്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ചീര
നിരവധി വിറ്റാമിനുകളുടെയും ധാതുക്കളടേയും സ്രോതസ്സാണ് ചീര. ധാരാളം മഗ്‌നീഷ്യവും അടങ്ങിയിട്ടുണ്ട്. നീര്‍വീക്കം, ഭാരംവെക്കല്‍, വയറുവീര്‍ക്കല്‍ തുടങ്ങിയ പ്രി മെന്‍സ്ട്രല്‍ ആരോഗ്യാവസ്ഥകളില്‍ മെഗ്‌നീഷ്യം നിങ്ങളെ സഹായിക്കും.
ഓട്സ്
ഓട്സില്‍ ആരോഗ്യത്തിന് ഗുണകരമായ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് നല്ലതാണ്. അത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കും. ദഹനത്തിന് നല്ലതാണ്. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ സഹായിക്കും. ആര്‍ത്തലകാലത്ത് ഗുണകരമാകുന്ന വിറ്റമിന്‍ ബി 6 ഇതില്‍ അടങ്ങിയിട്ടുണ്ട്. മറ്റൊരു ഘടകം ഫോളിക് ആസിഡ് ആണ്. അത് കുട്ടികളിലെ ജന്മവൈകല്യങ്ങളെ തടയുന്നു. പ്രസവസമയത്തും അതിന് ശേഷവും ഫോളിക് ആസിഡ് സ്ത്രീകള്‍ക്ക് ഗുണം ചെയ്യും.
പാല്‍
കാത്സ്യത്തിന്റെ കുറവാണ് സ്ത്രീകള്‍ അനുഭവിക്കുന്ന മറ്റൊരു പ്രശ്നം. അതുകൊണ്ടുതന്നെ ഏത് വയസ്സിലുള്ള സ്ത്രീകള്‍ക്കും പാല്‍ ഗുണകരമാണ്. കാത്സ്യത്തിന്റെ വലിയൊരു ഉറവിടമാണ് പാല്‍. വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. എല്ല് തേയ്മാനം പോലുള്ള പ്രശ്നങ്ങളില്‍ ഇത് സഹായിക്കുന്നു. ആര്‍ത്തവകാല പ്രശ്നങ്ങളിലും പാല്‍ ,ഗുണകരമാണ്.
തക്കാളി
തക്കാളി ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന കരോട്ടിനോയിഡ് ലികോപിനിന് സ്തനാര്‍ബുധം തടയാനാകുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അതിനു പുറമെ തക്കാളികഴിക്കുന്നത് ഹൃദ്രോഗ സാധ്യത ഇല്ലാതാക്കും.