രക്തസമ്മര്‍ദ്ദം (ഹൈപ്പര്‍ടെന്‍ഷന്‍) ശ്രദ്ധിക്കാതെ പോകുന്നത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗത്തിനും വൃക്കരോഗത്തിനും സാധ്യത കൂട്ടുന്നതാണ്. വിദഗ്ധര്‍ പറയുന്നത് പോലെ, ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനിടയാക്കും.
1. ഉപ്പും സോഡിയം കൂടുതലുള്ള ഭക്ഷണങ്ങള്‍
ടിന്നിലടച്ച സൂപ്പുകള്‍, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, ഡെലി മീറ്റുകള്‍ തുടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ സോഡിയത്തിന്റെ അളവ് കൂടുതലാണ്. ഇത് ശരീരത്തില്‍ വെള്ളം അടിഞ്ഞുകൂടാന്‍ കാരണമാകുകയും, അതുവഴി രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ചെയ്യും.
2. പഞ്ചസാര ചേര്‍ന്ന പാനീയങ്ങളും മിഠായികളും
സോഡ, ശീതളപാനീയങ്ങള്‍, പേസ്ട്രികള്‍ തുടങ്ങി പഞ്ചസാര നിറഞ്ഞ ഭക്ഷണങ്ങള്‍ പൊണ്ണത്തടി വര്‍ദ്ധിപ്പിക്കുകയും ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാക്കുകയും ചെയ്യും. ഇവ സ്ഥിരമായി കഴിക്കുന്നത് ഹൈപ്പര്‍ടെന്‍ഷനോടൊപ്പം ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകാം.
3. കൊഴുപ്പേറിയ മാംസം
പൂരിത കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളും ധമനികളില്‍ അടിഞ്ഞുകൂടുമ്പോള്‍ പ്ലാക്ക് രൂപപ്പെടും. ഇത് രക്തയോട്ടത്തെ തടസ്സപ്പെടുത്തി രക്തസമ്മര്‍ദ്ദം കൂട്ടുകയും ഹൃദയാഘാത സാധ്യത ഉയര്‍ത്തുകയും ചെയ്യും. ചുവന്ന മാംസം, കൊഴുപ്പേറിയ പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ഇത്തരം കൊഴുപ്പുകള്‍ കൂടുതലായിരിക്കും.
4. അച്ചാറുകളും ടിന്നില്‍ സൂക്ഷിച്ച ഭക്ഷണങ്ങളും
ഇതുപോലുള്ള ഭക്ഷണങ്ങളില്‍ ഉപ്പിന്റെ അളവ് വളരെ കൂടുതലായതിനാല്‍ അമിതമായി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കും. ദീര്‍ഘകാലമായി ഇത്തരം ഭക്ഷണങ്ങള്‍ പതിവാക്കുന്നത് ഹൃദയ-വൃക്ക സംബന്ധമായ ഗുരുതര പ്രശ്നങ്ങള്‍ക്ക് വഴിവെക്കും.
5. മദ്യവും കഫീന്‍ അടങ്ങിയ പാനീയങ്ങളും
മദ്യം സ്ഥിരമായി കഴിക്കുന്നത് മരുന്നുകളുടെ പ്രവര്‍ത്തനം കുറയ്ക്കുകയും ഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുപോലെ കാപ്പിയും എനര്‍ജി ഡ്രിങ്കുകളും പോലുള്ള കഫീന്‍ കൂടുതലുള്ള പാനീയങ്ങള്‍ ധമനികള്‍ ചുരുങ്ങാന്‍ കാരണമാകുകയും താല്‍ക്കാലികമായി രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ചെയ്യും.