Latest News

ചര്‍മ്മത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തെല്ലാം? പ്രായത്തിനൊത്ത് ചര്‍മ്മ പരിചരണം എങ്ങനെ ?

Malayalilife
 ചര്‍മ്മത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തെല്ലാം? പ്രായത്തിനൊത്ത് ചര്‍മ്മ പരിചരണം എങ്ങനെ ?

ചര്‍മ്മത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍, കാലത്തെ പിന്നോട്ടാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാവും നാം ആഗ്രഹിക്കുക! ചര്‍മ്മത്തില്‍ കാലം വരുത്തുന്ന മാറ്റങ്ങള്‍ ചിലര്‍ അവഗണിക്കുമ്പോള്‍ മറ്റു ചിലര്‍ സൗന്ദര്യവര്‍ധക രീതികളിലൂടെ അതിനോട് പൊരുതി നില്‍ക്കാന്‍ ശ്രമിക്കും.
എന്നാല്‍, ചര്‍മ്മത്തില്‍ വരുന്ന മാറ്റങ്ങള്‍ അംഗീകരിക്കുകയും അതിന് അനുയോജ്യമായ രീതിയിലുള്ള ചര്‍മ്മ പരിചരണം നടത്തുകയുമാണ് ഏറ്റവും അനുയോജ്യമായ രീതി. നമുക്ക് പ്രായം കൂടുന്നതിന് അനുസൃതമായി, ചര്‍മ്മം കൂടുതല്‍ വരണ്ടതും സംവേദനക്ഷതമതയുള്ളതുമായി മാറുന്നു. അതിനാല്‍, 10 വര്‍ഷം മുമ്പു മുതല്‍ നിങ്ങള്‍ ഉപയോഗിച്ചുവന്നിരുന്ന ഫേസ്വാഷ് ഇപ്പോള്‍ ഫലപ്രദമാകണമെന്നില്ല.

വ്യത്യസ്ത പ്രായങ്ങളില്‍ നിങ്ങളുടെ ചര്‍മ്മത്തെ അടുത്തറിയുക, അതിലൂടെ നിങ്ങള്‍ക്ക് ചര്‍മ്മ പരിചരണത്തില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന് മനസ്സിലാവും.

ഇരുപതുകളില്‍ (In your 20s)

പ്രായം ഇരുപതുകളില്‍ എത്തുമ്പോള്‍, മുഖക്കുരു ആയിരിക്കും നിങ്ങളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം. നിങ്ങള്‍ സ്വയം ശ്രദ്ധിച്ചു തുടങ്ങേണ്ട പ്രായമാണിത്. വീര്യം കുറഞ്ഞ ഒരു ഫേസ്വാഷ് ഉപയോഗിച്ചുതുടങ്ങുക. ഉറങ്ങുന്നതിനു മുമ്പ് മേക്കപ്പ് പൂര്‍ണമായും നീക്കംചെയ്തുവെന്ന് ഉറപ്പുവരുത്തുക.
സൂര്യനില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനായി യുവിഎ, യുവിബി സംരക്ഷണം ഉറപ്പുവരുത്തുന്ന ഒരു സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചു തുടങ്ങുക. നിങ്ങളുടെ ഭക്ഷണക്രമത്തിനും പ്രധാനപ്പെട്ട പങ്കുണ്ട്. ധാരാളം വെള്ളം കുടിക്കുകയും ദിവസവും വ്യായാമത്തിലേര്‍പ്പെടുകയും ചെയ്യുക.

മുപ്പതുകളില്‍ (In your 30s)

ചര്‍മ്മത്തിന്റെ നിറവ്യത്യാസവും വരകള്‍ വീഴുന്നതുമായിരിക്കും മുപ്പതുകളില്‍ നിങ്ങളെ അലട്ടുന്നത്. സൂര്യപ്രകാശമേല്‍ക്കുന്നതു മൂലവും മറ്റു ഘടകങ്ങള്‍ മൂലവും ഉണ്ടാകുന്ന കറുത്ത പാടുകളും ചുളിവുകളും മറനീക്കി പുറത്തുവരുന്ന പ്രായമാണിത്. അതിനാല്‍, ചര്‍മ്മസംരക്ഷണ രീതീയില്‍ മാറ്റം വരുത്തേണ്ട സമയംകൂടിയാണിത്. 

ചര്‍മ്മത്തില്‍ പുതിയ കോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്ന നിരക്ക് കുറയുമെന്നതിനാല്‍, എക്‌സ്‌ഫോലിയേഷന്‍ അത്യാവശ്യ ഘടകമായി മാറുന്നു. മേക്കപ്പും അഴുക്കും കഴുകി കളയുന്നതിനു മാത്രമല്ല, മിതമായ തോതില്‍ എക്‌സ്‌ഫോലിയേഷന്‍ നടത്താന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു ഫേസ് വാഷ് തെരഞ്ഞെടുക്കുക. കണ്ണിനു ചുറ്റുമുള്ള ഭാഗം ജലീകരിക്കുന്നതിനു സഹായിക്കുന്ന ഒരു ഐ ക്രീം കൂടി ഉപയോഗിച്ചു തുടങ്ങേണ്ട പ്രായമാണിത്.
സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതു തുടരുക അല്ലെങ്കില്‍ 'സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ക്ടര്‍ (എസ്പിഎഫ്)'' ഉള്ള ഒരു ഡേ ക്രീം ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുന്നതും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതും നിങ്ങളുടെ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ കാട്ടും.

നാല്പതുകളില്‍ (In your 40s)

ഈ പ്രായത്തില്‍, ചുളിവുകളും ഏജ് സ്‌പോട്ടുകളും കൂടുതല്‍ വ്യക്തമായിരിക്കും. ഇനി അവയെ നേരിടുന്നത് മുമ്പത്തെ പോലെ അത്ര എളുപ്പമായിരിക്കില്ല. പുരികങ്ങള്‍ക്കിടയിലും വായയുടെയും കണ്ണുകളുടെയും വശങ്ങളിലും വരകള്‍ കൂടുതല്‍ വ്യക്തമായിരിക്കും.
ദിവസവും രണ്ട് നേരം മില്‍ക്കി അല്ലെങ്കില്‍ ക്രീമി ഫേസ് ക്‌ളെന്‍സര്‍ ഉപയോഗിക്കുക. ഇടയ്ക്ക്, മൃതചര്‍മ്മകോശങ്ങള്‍ നീക്കം ചെയ്യാന്‍ സ്‌ക്രബ് ഉപയോഗിക്കാം. ചര്‍മ്മത്തിന്റെ കേടുപാടുകള്‍ നീക്കുന്നതിനും കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന, നിരോക്‌സീക്കാരികളാല്‍ സമ്പുഷ്ടമായ ഒരു സ്‌കിന്‍ സെറം ഉപയോഗിക്കുക.

കിടക്കുന്നതിനു മുമ്പുള്ള ചര്‍മ്മ പരിചരണവും അത്യാവശ്യമാണ്. കൊളാജനെ ഉത്തേജിപ്പിക്കുന്നതിനും ചര്‍മ്മകോശങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന, പെപ്‌റ്റൈഡുകള്‍ അല്ലെങ്കില്‍ റെറ്റിനോള്‍ അടങ്ങിയ മോയിസ്ചറൈസറുകള്‍ തെരെഞ്ഞെടുക്കുക.

Read more topics: # face protection,# new methods
face protection,new methods

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES