Latest News

നിലക്കടല നിസ്സാരക്കാരനല്ല! ഗുണങ്ങള്‍ പലതാണ്! സൗന്ദര്യ സംരക്ഷണം മുതല്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ വരെ

Malayalilife
നിലക്കടല നിസ്സാരക്കാരനല്ല! ഗുണങ്ങള്‍ പലതാണ്! സൗന്ദര്യ സംരക്ഷണം മുതല്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ വരെ

നിലക്കടല, കപ്പലണ്ടി എന്നിങ്ങനെയുളള പേരുകളില്‍ അറിയപ്പെടുന്ന ഭക്ഷ്യവസ്തു സ്വാദും അതേ സമയം ആരോഗ്യഗുണവും ഒത്തിണങ്ങിയ ഒന്നാണ്.ഇതില്‍ നിന്നെടുക്കുന്ന എണ്ണയ്ക്കും ആരോഗ്യവശങ്ങള്‍ ഏറെയുണ്ട്. മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാള്‍ പ്രോട്ടീന്‍ നിലക്കടലയിലുണ്ട്. പലരുടേയും പ്രിയപ്പെട്ട ഒന്നാണ് നിലക്കടല. 

ആഴ്ചയില്‍ ഒരൗണ്‍സ് കപ്പലണ്ടിയോ അല്ലെങ്കില്‍ പീനട്ട് ബട്ടറോ കഴിയ്ക്കുന്നത് ഗോള്‍ സ്റ്റോണ്‍ തടയാന്‍ സഹായിക്കും.

ആഴ്ചയില്‍ രണ്ടു തവണ രണ്ടു ടീസ്പൂണ്‍ വീതം പീനട്ട് ബട്ടര്‍ കഴിയ്ക്കുന്നത് സ്ത്രീകളില്‍ കുടല്‍ ക്യാന്‍സര്‍ സാധ്യത 58 ശതമാനവും പുരുഷന്മാരില്‍ 27 ശതമാനവും കുറയ്ക്കും.

പാലിനൊപ്പം നിലക്കടല കഴിച്ചാല്‍ ആവശ്യമുള്ള മിക്കവാറും അമിനോ അംളങ്ങള്‍ ശരീരത്തിനു ലഭിക്കും.

നിലക്കടല അധികം കഴിയ്ക്കുന്നതും നല്ലതല്ല. ഇത് ചിലരില്‍ അലര്‍ജിയുണ്ടാക്കും. ഇത് കഴിച്ചാല്‍ അസ്വസ്ഥതയനുഭവപ്പെടുന്നെങ്കില്‍ അലര്‍ജി ടെസ്റ്റെടുക്കുക.

കപ്പലണ്ടി മിഠായി പാലിനൊപ്പം കഴിക്കുന്നത് ആരോഗ്യവും ശരീര പുഷ്ടിയുമുണ്ടാക്കും. ക്ഷയം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവക്കെതിരെ ഇത് പ്രതിരോധം പ്രധാനം ചെയ്യും.

കപ്പലണ്ടിയ്ക്ക് പച്ച കലര്‍ന്ന നിറമുണ്ടെങ്കില്‍ ഇത് ഒഴിവാക്കുക. കാരണം ഇത് അഫ്ളാടോക്സിന്‍ ഫല്‍സ് എന്ന ഫംഗസ് കാരണമാകാം. ഇതുണ്ടാക്കുന്ന അഫല്‍ടോക്സിന്‍ സ്‌കിന്‍, ലിവര്‍ ക്യാന്‍സറുകള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്.

നിലക്കടലയിലെ ട്രിപ്റ്റോഫാന്‍ സോറോട്ടിനിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കുകയും  ഡിപ്രഷന്‍ തടയുകയും ചെയ്യും.

നിലക്കടലയുടെ തൊലി മാറ്റി വെള്ളത്തില്‍ നന്നായി കുതിര്‍ത്ത് അരച്ച് മൂന്നിരട്ടി പാലില്‍ നേര്‍പ്പിച്ചാല്‍ നിലക്കടലപ്പാല്‍ തയ്യാറായി. നല്ലൊരു പോഷകപാനീയമാണിത്.

Read more topics: # effects of peanuts ,# on the body
effects of peanuts on the body

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES