Latest News

ഇയര്‍ ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്നവരാണെങ്കില്‍ പത്തു മിനിറ്റ് പാട്ടു കേട്ടിട്ട് അഞ്ച് മിനിറ്റ് ചെവിയ്ക്ക് വിശ്രമം നല്‍കണം

Malayalilife
 ഇയര്‍ ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്നവരാണെങ്കില്‍ പത്തു മിനിറ്റ് പാട്ടു കേട്ടിട്ട് അഞ്ച് മിനിറ്റ് ചെവിയ്ക്ക് വിശ്രമം നല്‍കണം

യാത്രകളിലും കിടക്കുമ്പോഴുമൊക്കെ ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി പാട്ട് കേള്‍ക്കുന്നതും സിനിമ കാണുന്നതുമൊക്കെ പലരുടെയും ശീലമാണ്. ഇന്നത്തെ കാലത്ത് ആ ശീലം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുക കൂടി ചെയ്തു. എന്നാല്‍ ഇയര്‍ഫോണിന്റെ ഉപയോഗം അത്ര നല്ലതല്ലെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടിലെ ഡോക്ടര്‍മാര്‍ പറയുന്നത്.

പാട്ടു കേള്‍ക്കുന്നവരാണെങ്കില്‍ പത്തു മിനിറ്റ് പാട്ടു കേട്ടിട്ട് അഞ്ച് മിനിറ്റ് ചെവിയ്ക്ക് വിശ്രമം നല്‍കണം. ഇയര്‍ഫോണ്‍ വയ്ക്കാതെ പാട്ടു കേള്‍ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ കേള്‍വി ശക്തിയെ ബാധിയ്ക്കും. ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കരുത്. ഇയര്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന ശബ്ദം ചെവിയിലെ രക്തകുഴലുകളെ ചുരുക്കി രക്ത സമ്മര്‍ദ്ദം ഉയര്‍ത്തും. ചെവിക്കുള്ളിലെ ഫ്ളൂയിഡിന്റെ പ്രഷര്‍ കൂടുന്ന മെനിയേഴ്സ് സിന്‍ഡ്രോം ഉണ്ടെങ്കില്‍ തലചുറ്റലുണ്ടാകും.

ശരീരത്തില്‍ അസിഡിറ്റി ഉയര്‍ത്തും. പ്രമേഹ രോഗികള്‍ക്ക് ഇതു ദോഷം ചെയ്യും. മനസിന്റെ ഏകാഗ്രത നഷ്ടമാകും. കുട്ടികളെ ഇതു മോശമായി ബാധിക്കും. അവരുടെ ചെവിയില്‍ ഇത് സാരമായ ബുദ്ധിമുട്ടുണ്ടാക്കും. ഗര്‍ഭിണികള്‍ ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ മറ്റുള്ളവരുടെ ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചെവിയില്‍ അണുബാധയുണ്ടാകുന്നതിനും കാരണമാകും.

effects-of-listening-to-music-over-headphones

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES