ആരോഗ്യത്തിന്റെ സമ്പൂര്‍ണ്ണ സംഭാരമായി മാറുന്ന വെളുത്തുള്ളി, ദിനംപ്രതി രാവിലെ ഒരു അല്ലി കഴിക്കുന്നത് നിരവധി രോഗങ്ങളെ തടയാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, സെലീനിയം, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം, നാരുകള്‍ എന്നിവ അടങ്ങിയ വെളുത്തുള്ളി, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം, ശരീരത്തിന് അനേകം ഗുണങ്ങള്‍ നല്‍കുന്നുണ്ട്.
വെളുത്തുള്ളിയിലുളള ആന്റി ഓക്സിഡന്റുകളും ആന്റിബാക്ടീരിയല്‍ ഘടകങ്ങളും തുമ്മല്‍, ജലദോഷം, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ദഹനശേഷി മെച്ചപ്പെടുത്താനും ബ്ലഡ് ഷുഗര്‍ നില നിയന്ത്രിക്കാനും ഇത് ഗുണകരമാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ചീത്ത കൊളസ്ട്രോളും കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും ചെയ്ത് ഹൃദയാരോഗ്യം ഉറപ്പാക്കുന്നതിലും വെളുത്തുള്ളി പങ്കുചേരുന്നു. ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും ചര്‍മ്മാരോഗ്യം മെച്ചപ്പെടുത്താനും, ശരീരത്തിലെ അധിക കലോറികള്‍ ചെലവാക്കി വണ്ണം കുറയ്ക്കാനും വെളുത്തുള്ളി സഹായകമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ആരോഗ്യജീവിതത്തിനായി, ദിനംപ്രതി ഭക്ഷണക്രമത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.