ആദ്യമായി സെക്‌സ് ചെയ്യുമ്പോള്‍ കന്യാ ചര്‍മം പൊട്ടി രക്തം വരുമെന്ന പണ്ട് മുതലുള്ള പറച്ചില്‍. എന്നാല്‍ എല്ലാ സ്ത്രീകള്‍ക്കും ആദ്യ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ രക്തം വരണമെന്നില്ല. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ രക്തം വന്നില്ലെങ്കില്‍ അവള്‍ കന്യക അല്ല എന്നല്ല അര്‍ത്ഥം ആക്കുന്നത്. ഇപ്പോള്‍ കന്യാകാത്വത്തെ കുറിച്ച് ഡോ. വീണയുടെ കുറിപ്പാണ് ചര്‍ച്ചയാകുന്നത്.
സെക്‌സ് ചെയ്യാന്‍ ആദ്യമായി തീരുമാനിച്ചപ്പോള്‍ ആദ്യം ഓര്‍മയിലേക്ക് വന്നത് നിറമുള്ള കുറെ കഥകള്‍ ആണ്. മണിയറയില്‍ വെള്ളത്തുണി വിരിച്ചു, രക്തക്കറ കാണാന്‍ കാത്തിരിക്കുന്ന അമ്മായിമാരുടെ സ്ത്രീവിരുദ്ധചാരിത്ര്യചരിത്രകഥകള്‍ ആണ് അവയില്‍ മുന്തി നിന്നത്. അതുകൊണ്ട് തന്നെ ആദ്യസംഭോഗത്തിന് മുന്‍പ് ഒരു മുഴം വൃത്തിയുള്ള തുണി കയ്യില്‍ കരുതിയിരുന്നു, എന്നാല്‍ ഒരു തുള്ളി രക്തം പോലും വന്നില്ലെന്ന് വീണ് പറയുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വീണയുടെ പ്രതികരണം.
വീണയുടെ ഫേസ്ബുക്ക് പോസ്റ്റ്;
(A)
സെക്‌സ് ചെയ്യാന്‍ ആദ്യമായി തീരുമാനിച്ചപ്പോള്‍ ആദ്യം ഓര്‍മയിലേക്ക് വന്നത് നിറമുള്ള കുറെ കഥകള്‍ ആണ്. മണിയറയില്‍ വെള്ളത്തുണി വിരിച്ചു, രക്തക്കറ കാണാന്‍ കാത്തിരിക്കുന്ന അമ്മായിമാരുടെ സ്ത്രീവിരുദ്ധചാരിത്ര്യചരിത്രകഥകള്‍ ആണ് അവയില്‍ മുന്തി നിന്നത്. അതുകൊണ്ട് തന്നെ ആദ്യസംഭോഗത്തിന് മുന്‍പ് ഒരു മുഴം വൃത്തിയുള്ള തുണി കയ്യില്‍ കരുതിയിരുന്നു ;) എന്നിട്ടെന്താ? എന്ത് രക്തം? പൊടി പോലും വന്നില്ല ! പിന്നെ ഓര്‍മ വന്നത് ആദ്യരാത്രി കഴിഞ്ഞു ഞൊണ്ടി നടക്കേണ്ടി വന്ന പെണ്ണിനെ നോക്കി ചിരിക്കുന്ന ഭര്‍ത്താവിന്റെ കഥ. അതും ഉണ്ടായില്ല.
എനിക്കു തന്നെ സംശയം വന്നു. ഇനി ഉറങ്ങിക്കിടക്കുമ്പോള്‍ ആരേലും??? ശേ ! Never ever. അങ്ങനെയെങ്കില്‍ പോലും ആദ്യത്തെ സമയത്തു എന്തേലും അസ്വാഭാവികത തോന്നണ്ടേ?? Penetrative masturbation ചെയ്യാന്‍ വിരല്‍ പോയിട്ട് മനസ് പോലും പൊങ്ങാത്ത അവസ്ഥയിലായിരുന്നുതാനും. എന്തായാലും അതിന് ശേഷം പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. അല്ലേലും ഹൃദയരോഗം വായിച്ചില്ലേലും സെക്‌സ്‌നെ പറ്റി നമ്മള്‍ അറിഞ്ഞല്ലേ തീരൂ ;) അതാണ് !
Anyway, വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസിലായി. ഈ പറഞ്ഞ ഹൈമെന്‍ ഒരു അപാരസാധനം ആണ്. പിന്നെ ഉള്ള പരിപാടി കണ്ണാടിക്കു മുന്നില്‍ ! എവടന്നു കാണാന്‍? അതങ്ങനെ പെട്ടെന്നൊന്നും കാണില്ല. എക്‌സ്പീരിയന്‍സ് ഉള്ള ഡോക്ടര്‍ക്ക് മാത്രമെ അതിന്റെ അവസ്ഥ നിര്‍വചിക്കാന്‍ കഴിയു.
പിന്നെ സ്‌പോര്‍ട്‌സ് ചെയ്യുന്നവര്‍ക്ക് ഈ ചോരവരല് ഇല്ല എന്ന കാര്യം ! ഞാന്‍ അധികം ഓടിയിട്ടൊന്നും ഇല്ലാ. Then how???? അങ്ങനെ വീണ്ടും വായന , self examination തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ ആ സത്യം അറിഞ്ഞു. ഈ സെക്‌സ് ചെയ്യുമ്പോള്‍ actually നടക്കുന്നത് എന്താണ് . ഉദ്ധരിക്കപ്പെട്ട ലിംഗം യോനിയില്‍ വെക്കും. എന്നിട്ട് ഉള്ളിലേക്കും പുറത്തേക്കും മൂവ് ചെയ്യും. (ഇങ്ങനെയേ പറയാന്‍ പറ്റൂ. തരളിതര്‍/irritated ആവുന്നു എങ്കില്‍ Sorry)
ഇങ്ങനെ മൂവ് ചെയ്യുമ്പോള്‍ സ്ത്രീയുടെ യോനിക്ക് വേദന ഉണ്ടാവും. എന്നാല്‍ സ്ത്രീയുടെ യോനിയില്‍ ലൈംഗികഉണര്‍വിന്റെ ഫലമായി ലൂബ്രിക്കേഷന്‍ ദ്രാവകം ആവശ്യത്തിന് ഉണ്ടെങ്കില്‍ ഇത്തരത്തില്‍ ഉള്ള വേദന വളരെ കുറവായിരിക്കും. രക്തം ചിന്താതെ തന്നെ ഹൈമെന്‍ വഴിമാറി പോകും. മാംസളമായ കട്ടിയുള്ള ഹൈമെന്‍ ആണെങ്കില്‍ പ്രത്യേകിച്ചും. സ്ത്രീശരീരം പൂര്‍ണമായും ലിംഗപ്രവേശത്തിനു തയ്യാറാവാത്തപോള്‍ ആണ് മിക്കവാറും രക്തം ചിന്തുന്നത്. So, wait until your female body is ready. അതിന് സ്ത്രീയോട് ബഹുമാനവും സ്‌നേഹവും ഉണ്ടായേ തീരൂ. അല്ലാത്തപക്ഷം ഹൈമെന്‍ കീറി അത് യോനിയിലേക്കും കൂടെ വ്യാപിച്ചാവും രക്തം വരിക. അനേകതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവരിലും ഈ റിസ്‌ക് നിലനില്‍ക്കുന്നു എന്നറിയുക.
സ്ത്രീയുടെ യോനിക്കു സ്രവത്തിനനുസരിച്ചു ഗന്ധം ഉണ്ടാവാം. പഠിക്കുന്ന സമയത്തു ഒരു സഹപാഠിയുടെ കാമുകന്‍ അവളെ ആളുകളുടെ മുന്നില്‍ മുഴുവന്‍ അപമാനിച്ചത് 'നിന്റെ പൂ@$$നു ചക്കയുടെ മണമാടി'എന്നും പറഞ്ഞുകൊണ്ടാണ് !'
എല്ലാം 'നഷ്ടപ്പെട്ടെന്നുള്ള' നിലയില്‍ നിന്ന അവളെ ഇനിയും ഞാന്‍ മറന്നിട്ടില്ല. വൃത്തികെട്ട ഒരു ആണ്‍ ഈ രീതിയിലും violate ചെയ്യും എന്നതിന്റെ മറ്റൊരു പാഠമായി മാത്രം അത് മാറി. ഗന്ധത്തിനു മാറ്റം, ചൊറിച്ചില്‍ അനുഭവം എന്നിവ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുക. ആര്‍ത്തവശുചിത്വം പാലിക്കുക.
വിഷയത്തിലേക്ക് വരാം. ഇനി, എല്ലാം സ്മൂത്ത് ആയ ശേഷവും ലൈംഗികബന്ധത്തിനിടയില്‍ വേദന വരുന്നത് നോര്‍മല്‍ ആണോ? അല്ല.. ഒന്നാമത്തെ കാരണം ലൂബ്രിക്കേഷന്‍ തന്നെ. ആര്‍ത്തവവിരാമം അടുപ്പിചും അതിന് ശേഷവും ഇങ്ങനെ കാണാം. ആര്‍ട്ടിഫിഷ്യല്‍ ലൂബ്രിക്കന്റ്‌സ് ഉപയോഗിക്കുക ആണ് പോംവഴി. ലിംഗം കയറുമ്പോഴാണോ വേദന അതോ ആഴ്ന്നിറങ്ങുമ്പോഴാണോ വേദന എന്നൊക്കെ നോക്കണം. ബന്ധത്തിന് ശേഷം വേദനയുണ്ടോ എന്നും നോക്കണം. ബന്ധപ്പെട്ട ശേഷം ബ്ലീഡിങ് അല്ലെങ്കില്‍ മാംസം കട്ടയായി പോകുക എന്നിങ്ങനെയൊക്കെ കണ്ടാല്‍ ഡോക്ടറെ കാണുക തന്നെ വേണം. ചെറിയ അണുബാധ മുതല്‍ കാന്‍സര്‍ വരെ ആകാവുന്ന ലക്ഷണങ്ങളാണിവ.
NB: രണ്ടുപേരുടേം വ്യക്തിശുചിത്വവും എന്റെ നല്ല തിളപ്പിച്ചാറ്റിയ വെള്ളംകുടി ശീലവും കാരണം Honeymoon cystitis അടുത്തുകൂടെ പോലും പോയില്ല.
പ്രസവശേഷം എപ്പോള്‍ സെക്‌സ് പുനരാരംഭിക്കും? കമന്റ് ബോക്‌സ് നോക്കുക. ഗര്‍ഭകാലത്തും സെക്‌സ് ചെയ്യാമോ? കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കാണുന്നുണ്ട്, സ്‌കാനില്‍ കുഴപ്പമില്ല എന്നാണെങ്കില്‍ no issues. സാദാ പ്രസവം ആണെങ്കില്‍ യോനി അയഞ്ഞിരിക്കും. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ pelvic floor മസില്‍ വ്യായാമം ചെയ്താല്‍, അത് തുടര്‍ന്ന് കൊണ്ടുപോയാല്‍ യോനിയുടെ ദൃഢത പൂര്‍ണമായും പൂര്‍വസ്ഥിതിയിലാക്കാം. ലിംഗത്തിന്റെ നീളവും ലൈംഗിക സുഖവും തമ്മില്‍ ബന്ധമില്ല എന്നതിന്റെ ശാസ്ത്രീയവശത്തില്‍ എനിക്ക് സംശയം ഉണ്ട്. അറിവുള്ളവര്‍ പറയട്ടെ.
മറ്റൊരു കാര്യം, രണ്ടുപേര്‍ക്കും ഒരേനേരം രതിമൂര്‍ച്ഛ ഉണ്ടാവുക എന്നത് പലര്‍ക്കും സാധ്യമായില്ലെന്നു വരാം. അത്തരം സാഹചര്യങ്ങളില്‍ ആദ്യം രതിമൂര്‍ച്ഛ അനുഭവിച്ചവര്‍ തിരിഞ്ഞുകിടന്നുറങ്ങിയാല്‍ 'മികച്ച ഒരു waste' ആയി പങ്കാളിയുടെ മനസ്സില്‍ അയാള്‍ അടയാളപ്പെടുത്തപ്പെടും ;) so, respect your partner. പങ്കാളിക്ക് സംതൃപ്തി ഉണ്ടാവും വരെ മറ്റു രീതികള്‍ അവലംബിക്കുക. പല സ്ത്രീകളും ലൈംഗികസുഖം കിട്ടാതെ ജീവിതം തുടര്‍ന്നുപോകുന്നത് സ്വാഭാവികമായികാണുന്നതില്‍ അസ്വാഭാവികത തോന്നുന്നു. ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കുക, സേഫ് സെക്‌സ് അനുഭവിക്കുക, ലൈംഗികസുഖം നേടുക, ആഗ്രഹമില്ലാത്ത പ്രത്യുല്പാദനം തടയുക, ആഗ്രഹമുള്ള ഗര്‍ഭം തുടരുക, ആരോഗ്യമുള്ള ആര്‍ത്തവം അങ്ങനെ എല്ലാം സ്ത്രീശരീരത്തിന്റെ പ്രതുല്പാദനപരമായ മനുഷ്യാവകാശങ്ങള്‍ ആണെന്നറിയുക.
സ്ത്രീശരീരത്തെക്കുറിച്ച് Dr Shimna Azeez എഴുതിയ പോസ്റ്റ് കമന്റ് ബോക്‌സില്‍ ഉണ്ട്. ഉറപ്പായും വായിക്കുക.