സാധാരണയായി നമ്മുടെ കറികളിൽ ഉപയോഗിക്കുന്ന ഒന്നാണ് സവാള. അതുകൊണ്ടുതന്നെ ഏതൊരു സാധാരണക്കാരനും വീട്ടിലും നിർബന്ധമായും സവാള ഉണ്ടായിരിക്കും. ഭക്ഷണത്തിനു പുറമേ അവ പച്ചക്ക് കഴിക്കുകയാണെങ്കിൽ ദഹനപ്രശ്നത്തിനും മറ്റും ഉത്തമമായ ഒരു ഉപാധിയാണ് ഇത്.
സാലഡ്ഡുകൾ ഉണ്ടാക്കുവാൻ ഇവ ധാരാളമായി ഉപയോഗിച്ചു വരുന്നു. അതുപോലെതന്നെ സവാളയുടെ ഇല ഉപയോഗിക്കുകയാണെങ്കിൽ വായ്നാറ്റത്തെ ചെറുക്കാനാക്കും. എന്നാൽ പലപ്പോഴും നമ്മുടെ കടകളിൽ നിന്നും കിട്ടുന്ന സവാളയുടെ തൊലിയുടെ പുറത്ത് കറുത്ത പൊടി പോലെയുള്ള പാടുകൾ കാണപ്പെടുന്നു.
ഇവ ശരീരത്തിന് വളരെയധികം ഹാനികരമാണ്, ഈ പൊടി ഒരു തരം ഫംഗസ് ആയതിനാൽ ഒരുപാടു പ്രശ്നങ്ങൾക്ക് ഇത് വഴി വക്കുന്നു. ആയതിനാൽ തന്നെ ഈ പൊടിയൊക്കെ വളരെ നന്നായി കളയുവാൻ ആയി സവാളയുടെ പുറമേയുള്ള ഒന്നു രണ്ടു പാളി കളഞ്ഞിട്ടു വേണം ഉപയോഗിക്കുവാൻ. കൈകളിൽ പറ്റിയാലും ഈ പൊടികൾ വൃത്തിയായി കഴുകിയതിന് ശേഷം മാത്രമേ പാചകം ചെയ്യാവൂ.
അതേപോലെതന്നെ തലയുടെ മുകളിലുള്ള കട്ടിയുള്ള ഒരു വെളുത്ത സാധനം മുറിച്ചുമാറ്റണം അല്ലെങ്കിൽ ഭക്ഷണത്തിന് കനപ്പ് അനുഭവപ്പെടുന്നതും നിങ്ങൾക്കു ശ്രദ്ധിക്കാനാക്കും. ആയതിനാൽ വീഡിയോ കണ്ടു ഈ വിവരം അറിയുകയും, കൂട്ടുകാരിലേക്കു എത്തിക്കുകയും ചെയ്‌തു കൊണ്ട് നിങ്ങളുടെ കടമ നിറവേറ്റണമെന്നും അഭ്യർത്ഥിക്കുന്നു. ഇതുപോലുള്ള വിവരങ്ങൾക്ക് ഇനിയും ഇവിടേക്ക് വരണമെന്ന് അഭ്യർത്ഥിക്കുന്നു.