യഥാര്‍ത്ഥ അജേഷേ, നീയെവിടെ? ബേസില്‍ വിളിക്കുന്നു!യഥാര്‍ത്ഥ പി പി അജേഷിനെ തേടി ചിത്രത്തിന്റെ അണിയറക്കാര്‍ ; വമ്പന്‍ സമ്മാനവുമായി  പൊന്‍മാനിലെ അജേഷ് 

Malayalilife
 യഥാര്‍ത്ഥ അജേഷേ, നീയെവിടെ? ബേസില്‍ വിളിക്കുന്നു!യഥാര്‍ത്ഥ പി പി അജേഷിനെ തേടി ചിത്രത്തിന്റെ അണിയറക്കാര്‍ ; വമ്പന്‍ സമ്മാനവുമായി  പൊന്‍മാനിലെ അജേഷ് 

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കര്‍ ഒരുക്കിയ 'പൊന്‍മാന്‍' എന്ന ചിത്രം വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടി സൂപ്പര്‍ വിജയമായി മാറിയിരിക്കുകയാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച ഈ ചിത്രം ജി ആര്‍ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

 ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ബേസില്‍ ജോസഫിനൊപ്പം സജിന്‍ ഗോപു, ലിജോമോള്‍ ജോസ്, ആനന്ദ് മന്മഥന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്ത ഈ ചിത്രം ഒരു യഥാര്‍ത്ഥ സംഭവകഥയെ കൂടെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 2004-2007 കാലഘട്ടത്തില്‍ കൊല്ലത്തെ ഒരു തീരദേശ പ്രദേശത്ത് നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് പറ്റിക്കപ്പെട്ട പി പി അജേഷ് എന്ന ജുവലറിക്കാരനായ ചെറുപ്പക്കാരന്റെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്.

ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തിലെ ആ പി പി അജേഷിനെ അന്വേഷിക്കുകയാണ് പൊന്‍മാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സ്‌ക്രീനില്‍ പി പി അജേഷിനെ അവതരിപ്പിച്ച ബേസില്‍ ജോസഫാണ് യഥാര്‍ത്ഥ അജേഷിനെ അന്വേഷിക്കുന്നത്. തങ്ങള്‍ അയാളെ തേടുകയാണ് എന്നും നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും ബേസില്‍ ജോസഫ് പബ്ലിക് ആയി വെളിപ്പെടുത്തുന്ന വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അന്ന് പറ്റിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ അജേഷിന് നഷ്ടപെട്ട സ്വര്‍ണ്ണത്തിന്റെ അന്നത്തെ വില, ബേസില്‍ ജോസഫ് അദ്ദേഹത്തിന് നല്‍കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. അജേഷിനെ തേടി പൊന്‍മാന്‍ ടീം കുറിക്കുന്ന വാക്കുകള്‍ ഇപ്രകാരം, 

'യഥാര്‍ത്ഥ അജേഷേ, നീയെവിടെ? ബേസില്‍ വിളിക്കുന്നു!

2004 നും 2007 നുമിടയില്‍ കൊല്ലത്തെ തീരദേശത്ത് ഒരു വിവാഹത്തിനിടയില്‍ പറ്റിക്കപ്പെട്ട ആ ജൂവല്ലറിക്കാരന്‍ പയ്യന്‍, നമ്മുടെ യഥാര്‍ത്ഥ അജേഷ് എവിടെ?

അവന്റെ കഥയാണ് 'പൊന്‍മാന്റെ' പ്രചോദനം.

സഹോദരാ, നിന്നെ സ്‌ക്രീനിലെ പി പി അജേഷ്, ബേസില്‍ ജോസഫ് അന്വേഷിക്കുന്നു. കടന്നു വരൂ..!'

Read more topics: # പൊന്‍മാന്‍
ponman team search AJESH

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES