മാര്‍ക്കോ കണ്ട ശേഷം ഉണ്ണി മുകുന്ദനെയും ഹനീഫ് അദാനിയേയും അഭിനന്ദിച്ച് സൂര്യ 

Malayalilife
 മാര്‍ക്കോ കണ്ട ശേഷം ഉണ്ണി മുകുന്ദനെയും ഹനീഫ് അദാനിയേയും അഭിനന്ദിച്ച് സൂര്യ 

പാന്‍ ഇന്ത്യന്‍ വിജയം കരസ്ഥമാക്കിയ ചിത്രം മാര്‍ക്കോ കണ്ട ശേഷം ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങളുമായി തെന്നിന്ത്യന്‍ താരം സൂര്യ. മാര്‍ക്കോയില്‍ ഉണ്ണി മുകുന്ദനും മറ്റു താരങ്ങളുടെയും പ്രകടനം, ഒപ്പം മാര്‍ക്കോയുടെ സംവിധാനവും ഇഷ്ടപെട്ട നടന്‍ സൂര്യ തന്റെ അഭിനന്ദന സന്ദേശം മാര്‍ക്കോയുടെ സംവിധായകന്‍ ഹനീഫ് അദാനിക്കും ചിത്രത്തിലെ നായകന്‍ ഉണ്ണി മുകുന്ദനും കൈമാറാന്‍ അദ്ദേഹത്തിന്റെ കേരള പ്രതിനിധി പി ആര്‍ ഓ പ്രതീഷ് ശേഖറിനെ പറഞ്ഞു ഏല്‍പ്പിക്കുകയിരുന്നു.

കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദനെയും ഹനീഫ് ഹദാനിയേയും നേരില്‍ കണ്ട ശേഷം പി ആര്‍ ഓ പ്രതീഷ് ശേഖര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഭാഷാ ഭേദമന്യേ പ്രേക്ഷക പ്രശംസ നേടിയ മാര്‍ക്കോ വാലെന്റൈന്‍സ് ദിനത്തില്‍ ഓ റ്റി റ്റി റിലീസായി എത്തും. അതെ സമയം  സൂര്യയുടെ ടു ഡി എന്റര്‍ടൈന്‍മെന്റ്‌സും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം റെട്രോ മേയ് 1ന് തിയേറ്ററുകളിലേക്കെത്തും. റോളെക്സിനെ വെല്ലുന്ന ഗെറ്റപ്പിലാണ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം റെട്രോയുടെ ടീസറിലും പോസ്റ്ററിലും സൂര്യ എത്തിയത്.

suriya praises markko

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES