Latest News

ഓട്സ് ദിവസവും കഴിച്ചാലുള്ള ഗുണം അറിയാതെ പോകരുത്!

Malayalilife
ഓട്സ് ദിവസവും  കഴിച്ചാലുള്ള ഗുണം അറിയാതെ പോകരുത്!

ലരും രാവിലെ ബ്രേക്ക്ഫാസ്റ്റിന് പകരം ഓട്സ് കഴിക്കുന്നവരാണ്. അത്രക്ക് ആരോഗ്യ ഗുണങ്ങളാണ് ഓട്സിന് ഉള്ളത്. ഓട്സിന് കലോറി കുറവാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് പ്രായക്കാര്‍ക്കും രോഗികള്‍ക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഫൈബറിന്റെ കലവറയാണ് ഓട്സ്. വെറുമൊരു ഭക്ഷണം മാത്രമല്ല ഓട്സ് ആരോഗ്യത്തിന്റെ കലവറയാണ് പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഓട്സ് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓട്സ്.


ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഓട്സില്‍ കൂടുതല്‍ എനര്‍ജി ലഭിക്കുന്നതിനുള്ള കഴിവുണ്ട്. ഇതില്‍ നാരുകളുടെ അളവ് വളരെ കൂടുതലാണ്. ഓട്സില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. മിനറല്‍സ്, വൈറ്റമിനുകള്‍, ആന്റി ഓക്സിഡന്റ് എന്നിവയെല്ലാം ഓട്സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഓട്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഏതൊക്കെ രീതിയില്‍ ആയിരിക്കണം ഓട്സ് കഴിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. ഓട്സ് കഴിക്കേണ്ട രീതിയില്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. 


ഒരിക്കലും മധുരം ചേര്‍ത്ത് ഓട്സ് കഴിക്കാന്‍ ശ്രമിക്കരുത്. ഇനി അല്‍പം മധുരം വേണം എന്ന് തോന്നിയാല്‍ ഓട്സ് തയ്യാറാക്കുമ്പോള്‍ അതില്‍ അല്‍പം തേന്‍ ചേര്‍ത്താല്‍ മതി. ആരോഗ്യകരമായ കാരണങ്ങള്‍ കൊണ്ടാണ് ഓട്സ് കഴിക്കുന്നത്. എന്നാല്‍ അതില്‍ മധുരം ചേര്‍ക്കുമ്പോള്‍ അത് ഓട്സിന്റെ ആരോഗ്യ ഗുണത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മധുരം ചേര്‍ക്കാതെ ഓട്സ് കഴിക്കുന്നതിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്. അത് മാത്രമേ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയുള്ളൂ. എന്നാല്‍ പഞ്ചസാരക്ക് പകരം തേന്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു.ഫ്ളേവറുകള്‍ ചേര്‍ത്ത ഓട്സ് പലരും കഴിക്കാറുണ്ട്. എന്നാല്‍ ഇത് കഴിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഇല്ല എന്ന കാര്യമാണ് മനസ്സിലാക്കേണ്ടത്. 

പലരും ഓട്സിന് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനായി പലരും സിറപ്പുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് തടി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ കലോറിയുടെ കലവറയാണ് ഇത്. അതുകൊണ്ട് ഒരു കാരണവശാലും ഓട്സില്‍ സിറപ്പ്, പീനട്ട് ബട്ടര്‍ എന്നിവ ചേര്‍ക്കരുത്. ഇത് ആരോഗ്യത്തിന് ദോഷകരമാണ്. വെറും വെള്ളത്തില്‍ പാല്‍ മിക്സ് ചെയ്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഏത്തപ്പഴം ചേര്‍ക്കുന്നതും നല്ലതാണ്. പലരും അരിഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ അല്‍പം പുറകിലായിരിക്കും. പ്രധാനമായും ഓട്സ് പ്രധാന ഭക്ഷണമായി കഴിക്കുന്നവര്‍ ഉണ്ടായിരിക്കും. പഴങ്ങള്‍ ചേര്‍ത്ത് നമുക്ക് ഓട്സ് കഴിക്കാവുന്നതാണ്. ഇത് പ്രധാന ഭക്ഷണമായി കഴിക്കുന്നവര്‍ക്ക് പല വിധത്തില്‍ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും ഓട്സ് മെയിന്‍ മീല്‍സ് ആക്കി കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ദിവസവും ഓട്സ് കഴിക്കുന്നത് ശീലമാക്കുന്നതാണ് നല്ലത്. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അമിതവണ്ണമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

cholesterol-become-an-enemy-for-oats

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES