Latest News

വണ്ണം അതിവേഗം  കുറയ്ക്കാം; ഈ പച്ചക്കറികള്‍ സഹായിക്കും

Malayalilife
വണ്ണം അതിവേഗം  കുറയ്ക്കാം; ഈ പച്ചക്കറികള്‍ സഹായിക്കും

ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി  ഡയറ്റും വര്‍ക്കൗട്ടുമെല്ലാം കൃത്യമായി നാം ചെയ്യാറുണ്ട്. എന്നാല്‍ ഇതിന്  ഭക്ഷണം തന്നെയാണ് അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യം. ചിലതെല്ലാം ഡയറ്റില്‍ ചേര്‍ക്കുകയും ഒഴിവാക്കേണ്ടിയും വരാം. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികള്‍ ഏതൊക്കെ എന്ന് നോക്കാം. ഫൈബറിനാല്‍ സമ്ബന്നമായ പച്ചക്കറികളാണിവ. ഇതുതന്നെയാണ് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതും.

ബ്രൊക്കോളി: ഫൈബറിനാല്‍ സമ്ബന്നമായ പച്ചക്കറിയാണ് ബ്രൊക്കോളി. ധാരാളമായി ഫൈബര്‍ മാത്രമല്ല, വൈറ്റമിന്‍ സിയും  ഇതിലടങ്ങിയിരിക്കുന്നു.

ഗ്രീന്‍ പീസ്:  ഗ്രീന്‍ പീസ് മിക്ക വീടുകളിലും എപ്പോഴും തയ്യാറാക്കുന്നൊരു വിഭവമാണ്. ഇതും ഫൈബറിനാല്‍ സമ്ബന്നമാണ്.  ഗ്രീന്‍ പീസിനെ ആരോഗ്യപ്രദമായ ഭക്ഷണമാക്കാന്‍ ഫൈബറിന് പുറമെ അയേണ്‍ വൈറ്റമിന്‍ -എ, സി എന്നിവയും സഹായിക്കുന്നു.

വെണ്ടയ്ക്ക:  നാം വീടുകളില്‍ വളരെ സാധാരണമായി തയ്യാറാക്കുന്നൊരു പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇതും വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഫൈബറിനാല്‍ സമ്ബന്നമായതാണ്. ശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളും കാത്സ്യം, പൊട്ടാസ്യം, കാര്‍ബ്, പ്രോട്ടീന്‍, വൈറ്റമിനുകള്‍, എന്‍സൈമുകള്‍, ധാതുക്കള്‍ എന്നിങ്ങനെ  വെണ്ടക്കയില്‍ അടങ്ങിയിരിക്കുന്നു.

മത്തന്‍ :  ഇതും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ പച്ചക്കറിയാണ്. കാത്സ്യം, വൈറ്റമിന്‍- എ, കെ എന്നിവയാലും സമ്ബന്നമാണ് മത്തന്‍.

കോളിഫ്‌ളവര്‍ : വെജിറ്റേറിയന്‍ ഡയറ്റ് പാലിക്കുന്നവരെ മിക്കവരുടെയും ഇഷ്ടഭക്ഷണമാണ് കോളിഫ്‌ളവര്‍. ഇതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും വിധം ഫൈബറിനാല്‍ സമൃദ്ധമാണ്

Read more topics: # ശരീരഭാരം
vegitables for weight lose

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES