Latest News

സവിശേഷത നിറഞ്ഞ ആനച്ചുവടി

Malayalilife
സവിശേഷത നിറഞ്ഞ ആനച്ചുവടി

വർക്കും സുപരിചിതമായ സസ്യമാണ് ആനച്ചുവടി.  ഈ സസ്യം ആനയടിയൻ ആനച്ചുണ്ട എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയ നാമം എലെഫെൻറോപ്സ് സ്കാബർ എന്നാണ്. ബൊറാജിനേസി സസ്യകുടുംബത്തിലുള്ള ഒനോസ്മ ക്രാറ്റിയേറ്റം എന്ന സസ്യത്തേയും ചിലർ ഗോജിഹ്വാ ആയി കരുതുന്നുണ്ട്. തണലുകളിൽ വളരുന്ന ഈ ചെടി പല അസുഖങ്ങൾക്കും ഒറ്റമൂലിയാണ്. 

ആനയുടെ പാദം പോലെ ഭൂമിയിൽ പതിഞ്ഞു കിടക്കുന്നതിനാൽ ആനച്ചുവടി (ആനയടിയൻ) എന്ന പേർ ലഭിച്ചു. ഇതേ കാരണത്താൽ തന്നെയാണ് ശാസ്ത്രീയനാമമായ ലത്തീൻ പദവും ഉരുത്തിരിഞ്ഞത്. സംസ്കൃതത്തിൽ ഗോജിഹ്വാ (പശുവിന്റെ നാക്ക് പോലിരിക്കുന്നതിനാൽ), ഗോഭി, ഖരപർണ്ണിനി എന്നും ഹിന്ദിയിൽ ഗോഭി എന്നുമാണ് പേര്. തെലുങ്കിൽ ഹസ്തിശാഖ എന്നും തമിഴിൽ യാനനശ്ശുവടി എന്നുമാണ്.

ഗുണങ്ങൾ 

ദഹനവ്യവസ്ഥയെ ശക്തമാക്കുന്ന ഇവ ഭക്ഷ്യയോഗ്യമാണ്- ഇലയുടെ ജ്യൂസ് കഴിക്കാം, ചോറ് വേവിക്കുമ്പോൾ ചേർക്കാം, അടയുണ്ടാക്കാം.

ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.

ഇതിലടങ്ങിയ എലിഫന്റോപ്പിൻ എന്ന ഘടകം മുഴകളെ അലിയിക്കുന്നു.

മന്ത് രോഗം, പ്രമേഹം, പാമ്പുവിഷം, പനി, മൂത്രക്കടച്ചിൽ, വയറിളക്കം, ഗൊണേറിയ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഔഷധമാണ്.മൂലദ്വാര സംബന്ധമായ രോഗങ്ങൾക്ക് ഉത്തമം..

Read more topics: # prickly leaved elephants foot
prickly leaved elephants foot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES