Latest News

കാപ്പി പ്രിയന്മാരെ ആഹ്ലാദിപ്പിൻ; ദിവസം ആറു കപ്പ് കാപ്പിവരെ കുടിച്ചാൽ ഒന്നും സംഭവിക്കില്ല; ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റിയുടെ മാസങ്ങൾ നീണ്ട ഗവേഷണം തെളിയിക്കുന്നത് കാപ്പി കുടിച്ചാൽ രോഗം വരില്ലെന്ന്

Malayalilife
കാപ്പി പ്രിയന്മാരെ ആഹ്ലാദിപ്പിൻ; ദിവസം ആറു കപ്പ് കാപ്പിവരെ കുടിച്ചാൽ ഒന്നും സംഭവിക്കില്ല; ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റിയുടെ മാസങ്ങൾ നീണ്ട ഗവേഷണം തെളിയിക്കുന്നത് കാപ്പി കുടിച്ചാൽ രോഗം വരില്ലെന്ന്

ദിവസം ആറു കപ്പ് കാപ്പിവരെ കുടിച്ചാലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകില്ലെന്ന് പുതിയ പഠനം. എന്നാൽ, അധികമായാൽ അമൃതും വിഷമെന്ന് പറയുന്നതുപോലെ, ആറു കപ്പിലേറെ കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് അത്ര നല്ലതുമല്ല. ആറ് കപ്പിലേറെ കാപ്പി കുടിച്ചാൽ ഹൃദ്രോഗ സാ്ധ്യത 22 ശതമാനം വർധിക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി.

ലോകത്തിന്റെ കാപ്പി തലസ്ഥാനമെന്നറിയപ്പെടുന്ന ഫിൻലൻഡുകാരാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഒരു ഫിൻലൻഡുകാരൻ ശരാശരി എട്ട് കപ്പ് കാപ്പി ഒരു ദിവസം കുടിക്കുന്നുണ്ടെന്നാണ് കണക്ക്. അമേരിക്കക്കാരൻ ഒരുദിവസം അകത്താക്കുന്നത് ശരാശരി 1.6 കപ്പ് കാപ്പിയാണെന്നും ഇന്റർനാഷണൽ കോഫി ഓർഗനൈസേഷൻ പറയുന്നു.

കാപ്പിയിലടങ്ങിയിട്ടുള്ള കഫീൻ ആരോഗ്യത്തിന് നല്ലതല്ലെന്ന് നേരത്തെതന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കഫീൻ എത്രവരെയാകാം എന്നതാണ് പുതിയ ഗവേഷണത്തിന്റെ വിഷയം. കഫീൻ അമിതമായി കഴിക്കുന്നവരുടെ മരണസാധ്യതയേറുന്നുവെന്ന റിപ്പോർട്ടുകളെത്തുടർന്നായിരുന്നു ഇത്തരമൊരു ഗവേഷണം ആലോചിച്ചത്. ആറുകപ്പുവരെ ഹൃദയം താങ്ങുമെന്നാണ് കണ്ടെത്തൽ.

യുകെ ബയോബാങ്ക് ഡേറ്റയെ ആധാരമാക്കിയാണ് ഗവേഷണം നടത്തിയത്. 37-നും 73-നും മധ്യേ പ്രായമുള്ള 347077 പേരുടെ വിവരങ്ങളാണ് ഇതിലുള്ളത്. കഫീനെ ദഹിപ്പിക്കുന്ന സിവൈപി1എ2 എന്ന ജീനിനെ ആധാരമാക്കിയാണ് ഗവേഷണം നടത്തിയത്. കഫീൻ വിഘടിച്ച് ദഹനം എളുപ്പക്കാമാക്കാൻ ഈ ജീനാണ് സഹായിക്കുന്നതെന്നാണ് കരുതുന്നത്.

കാപ്പി കുടിക്കുന്നതിലുള്ള താത്പര്യം കൂടുതന്നതനുസരിച്ച് ഹൃദ്രോഗ സാധ്യതയും കൂടുന്നതായി ഗവേഷകർ കണ്ടെത്തി. എന്നാൽ, ദിവസം ആറ് കപ്പ് കാപ്പിവരെ ഹൃദയത്തെ ബാധിക്കുന്നില്ലെന്നും അവർ വിലയിരുത്തി. സിവൈപി1എ2 എന്ന ജീൻ അടങ്ങിയിട്ടുള്ളവരിൽ മറ്റുള്ളവരെക്കാൾ നാലിരട്ടി വേഗത്തിൽ കാപ്പി ദഹിക്കുന്നതായും ഗവേഷകർ മനസ്സിലാക്കി.

കാപ്പി കുടിക്കുന്നത് കൂടിയാൽ ഹൃദ്രോഗ സാധ്യത കൂടുമെന്ന് പല ഗവേഷണങ്ങളിലും നേരത്തെതന്നെ കണ്ടെത്തിയിരുന്നു. എന്നാൽ, എത്രത്തോളം കാപ്പി ഒരു ദിവസം കുടിക്കാമെന്നത് സംബന്ധിച്ച് പഠനം നടക്കുന്നത് ആദ്യമായാണ്. ആറ് കപ്പെന്ന് ഗവേഷകർ പറയുന്നുണ്ടെങ്കിലും ഓരോരുത്തരുടെയും ശരീരപ്രകൃതിയനുസരിച്ച് അതിൽ വ്യതിയാനമുണ്ടാകാമെന്ന മുന്നറിയിപ്പും അവർ നൽകുന്നുണ്ട്.

Read more topics: # health research about coffee
health research about coffee

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക