Latest News

ശരീരത്തിന്റെ വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരങ്ങള്‍ ഇവ; വൈറ്റമിന്‍ ഡിയുടെ അഭാവങ്ങള്‍ അറിഞ്ഞ് പരിഹരിക്കാം 

Malayalilife
 ശരീരത്തിന്റെ വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരങ്ങള്‍ ഇവ; വൈറ്റമിന്‍ ഡിയുടെ അഭാവങ്ങള്‍ അറിഞ്ഞ് പരിഹരിക്കാം 

നുഷ്യശരീരത്തിന് ആവശ്യമായ വൈറ്റമിനുകളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി.  മുതിര്‍ന്നവര്‍ മുതല്‍ കുട്ടികളില്‍ വരെ ഒരുപോലെ നേരിടുന്ന ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ ചിട്ടയായ വ്യായാമവും പോഷക ആഹാരങ്ങളുമാണ് സഹായിക്കുന്നത്.  ശരിയായ വ്യായാമം ഇല്ലാത്തതും വെയില്‍ ശരിയായ അളവില്‍ ശരീരത്തിന് ലഭിക്കാത്തതും ഇതിന് പ്രധാന കാരണമാണ്. പൂര്‍ണ്ണമായും സസ്യാഹാരം കഴിക്കുക, കൂടുതല്‍ സമയവും അകത്തിരുന്ന് ജോലിചെയ്യുക, സൂര്യപ്രകാശം ഏല്‍ക്കാന്‍ കഴിയാതെ വരിക ഇതെല്ലാം വൈറ്റമിന്‍ ഡിയുടെ അപര്യാപ്തതയ്ക്ക് കാരണമാകും. വൈറ്റമിന്‍ ഡി ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. അത്കൊണ്ട് തന്നെ വൈറ്റമിന്‍ ഡിയെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

വൈറ്റമിന്‍ ഡിയുടെ കുറവ് ശരീരത്തിന്റെ പ്രതിരോധ ശേഷിയ ദോഷകരമായി ബാധിയ്ക്കും. അണുബാധകളും അസുഖങ്ങളുമെല്ലാം വരാന്‍ സാധ്യതകള്‍ ഏറെയാണ്. പ്രത്യേകിച്ചും കോള്‍ഡ്,ശ്വാസകോശ സംബന്ധമായ ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ വരാന്‍ വൈറ്റമിന്‍ ഡിയുടെ കുറവു വഴിയൊരുക്കും.

തളര്‍ച്ചയും ക്ഷീണവുമെല്ലാം വൈറ്റമിന്‍ ഡി വരുത്തുന്ന പ്രധാന പ്രശ്‌നങ്ങളാണ്. പ്രത്യേകിച്ചും ചെറുപ്പക്കാരായി സ്ത്രീകളില്‍ പകല്‍ സമയത്തുണ്ടാകുന്ന തളര്‍ച്ചയും ക്ഷീണവുമെല്ലാം പലപ്പോഴും വൈറ്റമിന്‍ ഡിയുടെ കുറവു കാരണമാകും. മറ്റു കാരണങ്ങളില്ലാതെ തളര്‍ച്ചയും ക്ഷീണവുമെല്ലാം അനുഭവപ്പെടുന്നത് പലപ്പോഴും ഇതിനാലാണ്. ശരീരത്തിന്റെ ആകെയുള്ള ഊര്‍ജ നിലയെ വൈറ്റമിന്‍ ഡിയുടെ കുറവ് കാര്യമായി ബാധിക്കുന്നു.

എല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, നടുവേദന എന്നിവ വൈറ്റമിന്‍ ഡിയുടെ കുറവു കൊണ്ടുണ്ടാകുന്ന പ്രശനങ്ങളാണ്. വൈറ്റമിന്‍ ഡിയുടെ കുറവ് കാല്‍സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നു. കാല്‍സ്യം എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ അത്യാവശ്യമായ ഒന്നാണ്. ശരീരത്തിന് ആവശ്യമായ കാല്‍സ്യം ലഭ്യമാകുന്നുവെങ്കിലും വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ കാല്‍സ്യം ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിയ്ക്കാതെ വരുന്നു. ഇതുവഴി എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും.

ശരീരത്തിലെ മുറിവുകള്‍ ഉണങ്ങാന്‍ കാല താമസമെടുക്കുന്നുവെന്നതാണ് വൈറ്റമിന്‍ ഡിയുടെ കുറവു കൊണ്ടുണ്ടാകുന്ന ഒരു പ്രശ്‌നം. പ്രത്യേകിച്ചും ശസ്ത്രക്രിയയുടെ ശേഷമുള്ള മുറിവുകള്‍. ശസ്ത്രക്രിയയ്ക്കു ശേഷം പുതിയ ചര്‍മം വരുവാന്‍ സഹായിക്കുന്നതില്‍ വൈറ്റമിന്‍ ഡിയ്ക്കു കാര്യമായ പങ്കുണ്ട്. ഡെന്റല്‍ സര്‍ജറികള്‍ കഴിഞ്ഞവരില്‍ മുറിവുകള്‍ പെട്ടെന്നുണങ്ങാന്‍ വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. അതുപോലെ തന്ന ഡയബെറ്റിക് ഫൂട്ട് മുറിവുകള്‍ ഉണങ്ങാനും അത്യാവശ്യമാണ്.

അമിതമായ മുടികൊഴിച്ചിലിനും വൈറ്റമിന്‍ ഡിയുടെ കുറവ് കാരണമാകാറുണ്ട്.ഇനി ശ്വാസകോശത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍, അതിന്റെ ആരോഗ്യത്തിന് ഏറ്റവുമധികം ആവശ്യമായ ഘടകമാണ് വൈറ്റമിന്‍-ഡി. 'ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി' (സി.ഒ.പി.ഡി) രോഗമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും അവര്‍ വൈറ്റമിന്‍-ഡി അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

90 ശതമാനത്തോളം വൈറ്റമിന്‍ ഡി നിര്‍മ്മിക്കപ്പെടുന്നത് ചര്‍മ്മത്തില്‍ നിന്നാണെന്നാണ് പല പഠനങ്ങളും കാണിക്കുന്നത്. അള്‍ട്രാ വയലറ്റ് റേഡിയേഷന്‍ ഏല്‍ക്കുമ്പോള്‍ ചര്‍മ്മം വൈറ്റമിന്‍ ഡി3 ഉത്പാദിപ്പിക്കുന്നു. എന്നാല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് ഏല്‍ക്കുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നതിനാല്‍ രാവിലെ 11 മണിക്ക് മുമ്പും വൈകുന്നേരം 4 മണിക്ക് ശേഷവും വെയില്‍ കൊള്ളുന്നതാണ് നല്ലത്.

ചെമ്പല്ലി, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ വൈറ്റമിന്‍ ഡിയാല്‍ സമ്പന്നമാണ്. ദിവസവും ഇവ കഴിക്കുന്നത് ആവശ്യമായ വൈറ്റമിന്‍ ഡി ലഭ്യമാക്കും. മുട്ടയും വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയതാണ്. രണ്ട് വലിയ മുട്ട കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ 80 ശതമാനം വൈറ്റമിന്‍ഡി ലഭിക്കും.

പാലും പാലുല്‍പന്നങ്ങളും വൈറ്റമിന്‍ഡി ധാരാളമായി അടങ്ങിയതാണ്. ദിവസേന യോഗര്‍ട്ട് കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭ്യമാകും.ആറു മാസം കൂടുമ്പോഴെങ്കിലും വൈറ്റമിന്‍ഡിയുടെ അളവ് നോക്കേണ്ടതാണ്. അപര്യാപ്തത കണ്ടെത്തിയാല്‍ ഒരു ഫിസിഷ്യനുമായി വിശദമായി കാണുക.

health issues due to lack of vitamin d

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES