സംവിധായകന്‍ വിനയന്റെ ഫേസ്ബുക്ക് കുറിപ്പ് ചലച്ചിത്രലോകത്തും സമൂഹമാധ്യമങ്ങളിലും പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. വിനയന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു വിക്രം നായകനായ 'കാശി'. കലാഭവന്‍ മണി നായകനായെത്തിയ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു വിക്രമന്‍ ചിത്രം. റീമേക്ക് സിനിമ ആയിട്ടും കാശിയിലെ അഭിനയത്തിന് വിക്രമിന് ആ വര്‍ഷത്തെ തമിഴനാട് സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. പക്ഷേ കേരളത്തില്‍ കലാഭവന്‍ മണിയ്ക്ക് ജൂറി പരാമര്‍ശം മാത്രമാണ് ഉണ്ടായത്.
കാശി സിനിമയുടെ സെറ്റില്‍ വിക്രമിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിനയന്‍ തന്റെ ഓര്‍മ്മകള്‍ കുറിച്ചത്. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ കലാഭവന്‍ മണിയുടെ രാമുവിന്റെ മാര്‍ക്ക് ഞാന്‍ വിക്രമിന്റെ കാശിക്കു കൊടുക്കില്ലെങ്കിലും... പ്രതീക്ഷിച്ചതിലും ഭംഗിയായി വിക്രം ആ വേഷം ചെയ്ത് കയ്യടി നേടി തമിഴകത്തിന്റെ താര പദവിയില്‍ എത്തി. മാത്രമല്ല ആ വര്‍ഷത്തെ നല്ല നടനുള്ള തമിഴനാട് സ്റ്റേറ്റ് അവാര്‍ഡ് വിക്രമിന് കിട്ടി. അപ്പോഴും ഇവിടെ കേരളത്തില്‍ കലാഭവന്‍ മണിയെ ജൂറി പരാമര്‍ശത്തില്‍ നിര്‍ത്തി.' എന്നും വിനയന്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ കലാഭവന്‍ മണിയുടെ രാമുവിന്റെ മാര്‍ക്ക് ഞാന്‍ വിക്രമിന്റെ കാശിക്കു കൊടുക്കില്ലന്‍കിലും.. പ്രതീക്ഷിച്ചതിലും ഭംഗിയായി വിക്രം ആ വേഷം ചെയ്ത് കയ്യടി നേടി തമിഴകത്തിന്റെ താര പദവിയില്‍ എത്തി.. മാത്രമല്ല ആ വര്‍ഷത്തെ നല്ല നടനുള്ള തമിഴനാട് സ്റ്റേറ്റ് അവാര്‍ഡ് വിക്രമിനു കിട്ടി.. അപ്പഴും ഇവിടെ കേരളത്തില്‍ കലാഭവന്‍ മണിയെ ജൂറി പരാമര്‍ശത്തില്‍ നിര്‍ത്തി...
മലയാളികള്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിനയന്‍. അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും വലുതും ചെറുതുമായ വേഷങ്ങളില്‍ കലാഭവന്‍ മണി അഭിനയിച്ചിട്ടുണ്ട്. 12 സിനിമകളിലധികം ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.