Latest News

ചോറും കിഴങ്ങും പരമാവധി കുറയ്ക്കുക; പകരം പയറുവർഗങ്ങൾ !

Malayalilife
ചോറും കിഴങ്ങും പരമാവധി കുറയ്ക്കുക; പകരം പയറുവർഗങ്ങൾ !

ലോകമെമ്പാടുമുള്ള മനുഷ്യർ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് പ്രമേഹം. ജീവിതശൈലികൊണ്ടുണ്ടാകുന്ന പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിന് വലിയൊരു പങ്കുണ്ടെന്നത് നേരത്തേതന്നെ മനസ്സിലാക്കിയിട്ടുള്ള കാര്യമാണ്. ഭക്ഷണത്തിൽ ചോറും കിഴങ്ങും പരമാവധി കുറച്ച് പയറുവർഗങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയാൽ പ്രമേഹത്തെ നിയന്ത്രിക്കാമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ദഹനത്തെ നിയന്ത്രിച്ച് രക്തത്തിലേക്ക് പഞ്ചാസാരഘടകങ്ങൾ കടക്കുന്നത് കുറയ്്കകാൻ പയറുവർഗങ്ങൾക്കാകുമെന്ന് ഗവേഷകർ പറയുന്നു.

കാനഡയിലെ ഗ്യൂൽഫ് സർവകലാശാലയിലെ ഗവേഷകരുടേതാണ് ഈ കണ്ടെത്തൽ. ഭക്ഷണത്തിൽനിന്ന് ചോറും കിഴങ്ങുവർഗങ്ങളും പാതിയോളം ഒഴിവാക്കി ആ സ്ഥാനത്ത് പയറുവർഗങ്ങൾ ഉൾപ്പെടുത്താനാണ് നിർദ്ദേശം. പയറുവർഗങ്ങൾ കൂടുതലായി ഉപയോഗിച്ചാൽ പ്രമേഹം വരുന്നത് 35 ശതമാനത്തോളം കുറയ്ക്കാനാകുമെന്നും ഗവേഷകർ പറയുന്നു. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ ഈ കണ്ടെത്തൽ നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രക്തസമ്മർദവും കൊളസ്‌ട്രോളും കുറയ്ക്കാൻ ഉത്തമമെന്ന് നേരത്തേ തന്നെ കണ്ടെത്തിയിട്ടുള്ള പയറുവർഗങ്ങൾക്ക് പ്രമേഹത്തെ പ്രതിരോധിക്കാനാവുമെന്ന കണ്ടെത്തൽ ഏറെ ശ്രദ്ധേയമാണ്. പോഷകാഹാരം കൂടിയായ പയറുവർഗങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനും സഹായിക്കുമെന്നത് അവയുടെ പ്രാധാന്യം ഇരട്ടിപ്പിക്കുകയാണ്.

ആരോഗ്യമുള്ള 24 പേരിലാണ് ഗവേഷകർ പരീക്ഷണം നടത്തിയത്. ചിലർക്ക് ചോറും കിഴങ്ങുവർഗങ്ങളും നൽകുകയും ചിലർക്ക് കൂടുതലായി പയറുവർഗങ്ങൾ ഉൾ്‌പ്പെടുത്തുകയും ചെയ്തു. ഭക്ഷണം കഴിക്കുന്നതിനുമുമ്പും ശേഷവും ഇവരുടെ പ്രമേഹം പരിശോധിച്ചു. പയറുവർഗങ്ങളും ധാന്യങ്ങളും കൂടുതലായി കഴിച്ചവരുടെ രക്തത്തിൽ ചോറുമാത്രം കഴിച്ചതിനെക്കാൾ 20 ശതമാനം ബ്ലഡ് ഗ്ലൂക്കോസ് കുറവാണെന്ന് കണ്ടെത്തി. കിഴങ്ങ് കഴിച്ചവരെക്കാൾ 35 ശതമാനം ബ്ലഡ് ഗ്ലൂക്കോസ് കുറവാണെന്നും കണ്ടെത്തി.

രക്തത്തിലെ ഗ്ലൂക്കോസ് ലെവലിലുണ്ടാകുന്ന വ്യത്യാസം കൊണ്ടുണ്ടാകുന്ന ഗുരുതര അസുഖങ്ങൾ ചെറുക്കാൻ പയറുവർഗങ്ങൾക്കാകുമെന്നാണ് ഗവേഷണം തെളിയിച്ചതെന്ന് പ്രൊഫസ്സർ അലിസൺ ഡുൻകൻ പറഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ കൂടുന്നതാണ് ടൈപ്പ് 2 പ്രമേഹത്തിന് കാരണം. ഇൻസുലിനോട് ശരീരം പ്രതികരിക്കാതെ വരുമ്പോഴാണ് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നത്. പയറുവർഗങ്ങൾ ഇൻസുലിൻ പ്രതിരോധശേഷി കൂട്ടുമെന്നും ഗവേഷകർ പറയുന്നു.

Read more topics: # health care diabetics
health care diabetics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES