ഒരു ഗ്ലാസ് ജീരകവെള്ളം കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാം. കറികളിൽ ചേർക്കുന്ന ജീരകം ഇട്ടു തിളപ്പിച്ച വെള്ളം മികച്ച ആരോഗ്യപാനീയമാണ്. ആന്റി ബാക്ടീരിയൽ, ആന്റി സെപ്റ്റിക് ഗുണങ്ങൾ ഉള്ള ജീരകം ആന്റി ഇന്‍ഫ്ലമേറ്ററി ആന്റി ഓക്സിഡന്റുകൾ നിറഞ്ഞതാണ്. ജീരകവെള്ളം കുടിച്ചാൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ടെന്നു നോക്കാം.
∙ദഹനക്കേട് മാറ്റുന്നു, അസിഡിറ്റി അകറ്റുന്നു, വയറുവേദന അകറ്റുന്നു, വേദനസംഹാരിയായി പ്രവർത്തിക്കുന്നു, ദഹനത്തിനു സഹായിക്കുന്ന എൻസൈമുകളുടെ ഉൽപാദനം കൂട്ടാൻ ജീരകവെള്ളം സഹായിക്കുന്നു. ദഹനം എളുപ്പമാക്കി ഉദരപ്രശ്നങ്ങളെ അകറ്റുന്നു.