Latest News

ചെമ്പരത്തിപ്പൂവിന്റെ ഔഷധ ഗുണങ്ങള്‍ അമ്പരിപ്പിക്കും

Malayalilife
topbanner
ചെമ്പരത്തിപ്പൂവിന്റെ ഔഷധ ഗുണങ്ങള്‍ അമ്പരിപ്പിക്കും

കേരളത്തില്‍ ഉടനീളം സുലഭമായി ലഭിക്കുന്ന ഒന്നാണ് ചെമ്പരത്തുപ്പുവ്. മുടിയുടെ സംരക്ഷണത്തിനാണ്  പ്രധാനമായും നമ്മള്‍ എല്ലാവരും ചെമ്പരത്തി ഉപയോഗിക്കുന്നത്. മലേഷ്യയുടെ ദേശീയ പുഷ്പമായ ചെമ്പരത്തി ഹാവായ് ദ്വീപ് ഉള്‍പ്പെടെ പല രാജ്യങ്ങളിലും അതിഥികളെ സ്വീകരിക്കാനും മാലയുണ്ടാക്കാനും ഉപയോഗിക്കുന്നണ്ട്.

സത്യം പറഞ്ഞാല്‍ ഇത്രയും സുലഭമായി ലഭിക്കുന്ന ചെമ്പരത്തിയുടെ ഔഷധ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ലാ എന്നതാണ് വാസ്ഥവം.
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ചെമ്പരത്തി.ചുവന്ന നിറത്തിലുള്ള ചെമ്പരത്തിയാണ് സര്‍വസാധാരണമായി കണ്ടുവരുന്നത്. എന്നാല്‍ പൂന്തോട്ടം മനോഹരമാക്കുന്നവര്‍ വിവിധ നിറത്തിലുള്ള ചെമ്പരത്തികളും നടാറുണ്ട്.

ചുവന്ന അടുക്കുചെമ്പരത്തിയിലാണ് ആന്തോസയാനിന്‍ എന്ന വര്‍ണ്ണകം കൂടുതലായുള്ളത്. മരുന്ന് നിര്‍മ്മാണം, ആയുര്‍വേദം, ഷാംപൂ, സോപ്പ് എന്നിവയുടെ നിര്‍മ്മാണത്തിനും ചെമ്പരത്തി ഉപയോഗിക്കുന്നു. പ്രമേഹം, ത്വക് കാന്‍സര്‍ എന്നിവ തടയാന്‍ ചെമ്പരത്തിയിലെ ഘടകങ്ങള്‍ക്ക് കഴിയും. ചെമ്പരത്തി പൂവില്‍ ബീറ്റ കരോട്ടിന്‍, കാത്സിയം , ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, റൈബോഫ്‌ളാവിന്‍, വൈറ്റമിന്‍- സി എന്നിവ അടങ്ങിയിരിക്കുന്നു. ഇതു കാരണം ചെമ്പരത്തി പൂവ് ദാഹശമിനിയിലും ചായയിലും കറികളിലും അച്ചാറുകളിലും ഉപയോഗിക്കുന്നു. 

ചെമ്പരത്തിപ്പൂവില്‍ നിന്നുള്ള നീര് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്. പൂവിന്റെ സത്ത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലതാണ്. രോഗ പ്രതിരോധശേഷിക്കും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും ഇത് നല്ലതാണ്. വെളള ചെമ്പരത്തി കണ്ണുകള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്. 

അകാല വാര്‍ദ്ധക്യത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ചെമ്പരത്തി പൂവെടുത്ത് അത് കൊണ്ട് ചര്‍മ്മത്തില്‍ അരച്ച് തേക്കുന്നത് ഇത്തരം പ്രശ്നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല വിധത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെമ്പരത്തി. ചുമ, ജലദോഷം ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി സമൃദ്ധമായി ചെമ്പരത്തി ചായയിലും, മറ്റ് ഉത്പന്നങ്ങളിലുമടങ്ങിയിരിക്കുന്നു. ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും 

മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ ചെമ്പരത്തി പൂവ് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ചെമ്പരത്തിയിലയുടെ നീര് സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് റേഡിയേഷന്‍ ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു. കൂടാതെ ചര്‍മ്മത്തിലെ ചുളിവുകള്‍ക്കും മറ്റ് പല പ്രശ്‌നങ്ങള്‍ക്കും അവര്‍ ചെമ്പരത്തി ഉപയോഗപ്പെടുത്തുന്നു.ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കൊളാജന്റെ പ്രവര്‍ത്തനത്തെ വര്‍ദ്ധിപ്പിക്കുന്നു 

മുടിയുടെ സംരക്ഷണത്തില്‍ ഒന്നാമനാണ് ചെമ്പരത്തി. പ്രകൃതിദത്ത ഷാമ്പൂ ആയി ഉപയോഗിക്കാവുന്നതാണ് ചെമ്പരത്തി. അരക്കപ്പ് ചൂടുവെള്ളം എടുത്ത് ഇതില്‍ ചെമ്പരത്തി ഇലയും അല്‍പം പൂവും മിക്സ് ചെയ്ത് നല്ലതു പോലെ അരച്ചെടുക്കുക. ഇത് അരിച്ചെടുത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അത് പോലെ തന്നെയാണ് തലയിലെ താരന്‍ അകറ്റാനും ചെമ്പരത്തി പൂവ് ഗുണം ചെയ്യും. 

.ചെമ്പരത്തി ചായ ഒരു ലോക പാനീയമാണ്. ചെമ്പരത്തി ചായ ഒരു പ്രത്യേക തരം ചുവന്നതോ ഇളം ചുവപ്പു നിറമുള്ളതോ ആയ ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഔഷധ ചായ ആണ്. ഇത് ചൂടുപാനീയമായും, തണുപ്പിച്ചും ഉപയോഗിക്കുന്നു. ഈ ചായയില്‍ ജീവകം-സി, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു. 

ചെമ്പരത്തിചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മര്‍ദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വൃക്കത്തകരാറുള്ളവരില്‍ മൂത്രോത്പാദനം സുഗമമാക്കാന്‍ പഞ്ചസാര ചേര്‍ക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്. മാനസിക സമ്മര്‍ദ്ധം കുറയ്ക്കാനും ചെമ്പരത്തി ചായ ഉപയോഗിക്കപ്പെടുന്നു 

Read more topics: # benefits,# of hibiscus flower
benefits of hibiscus flower

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES