പക്ഷികളില്‍ ഉണ്ടാകുന്ന കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് കാരണമായ പകര്‍ച്ചവ്യാധിയെയാണ് പക്ഷിപനി അഥവ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ അല്ലെങ്കില്‍ എച്ച് 5 എന്‍ 1 എന്ന് പറയുന്നത്. സ്രവമാര്‍ഗേനെ പക്ഷികളില്‍ നിന്നും പക്ഷികളിലേക്ക് രോഗാണുക്കള്‍ പകരുന്ന സാഹചര്യത്തില്‍ പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴി രോഗം ആതിവേഗം പക്ഷികളില്‍ നിന്നും പക്ഷികളിലേക്ക പടരുകയും ചെയ്യുന്നു. രോഗ ബാധയുളള പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവ ഉപയോഗിക്കുന്നതിലൂടെ ഈ രോഗാണു ക്കള്‍ മനുഷ്യരിലേക്കും പകരാന്‍ ഏറെ സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ മനുഷ്യരിലേക്ക് രോഗം വേഗം പകരാന്‍ ഇടയുളളതിനാല്‍ മനുഷ്യരില്‍ മരണനിരക്ക് 60 ശതമാനത്തോളവും നിലനില്‍ക്കുന്നുണ്ട്. ആദ്യമായി പക്ഷിപ്പനിയുടെ വൈറസ് 1997 ല്‍ ചൈനയില്‍ നിന്നാണ് മനുഷ്യരിലേക്ക് എത്തിയത്. പക്ഷിപനിയുടെ പ്രധാന ലക്ഷണങ്ങള്‍ എന്ന് പറയുന്നത് പനി, ജലദോഷം, തലവേദന, ഛര്‍ദി, വയറിളക്കം, ശരീരവേദന, ചുമ , ക്ഷീണം എന്നിവയാണ്. ഈ വൈറസുകള്‍ കാരണം ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകാനും ഇടയുണ്ട്.
എങ്ങനെ രോഗം പ്രതിരോധിക്കാം
1. ആറ് അടിയിലേറെ ദൂരമെങ്കിലും രോഗമുണ്ടെന്ന് തോന്നിക്കുന്ന പക്ഷികളില്‍ നിന്നും അകലം പാലിക്കുക
2. ഇറച്ചി,മുട്ട എന്നിവ 70 ഡിഗ്രി സെന്റിഗ്രേഡിലെങ്കിലും ചൂടാക്കി വേണം കഴിക്കേണ്ടത്.
3 രോഗ ബാധയുളള പക്ഷികളെ കത്തിക്കുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യേണ്ടതാണ്.
4. വെറ്റിനറി ജീവനക്കാരെ പക്ഷികള്‍ക്ക് രോഗം വന്നാം ഉടനെ വിവരമറിയിക്കുക
5. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കേണ്ടതാണ്