മലയാളികള്‍ക്ക് ഏറെ പ്രിയമുള്ള ഒരു പാനീയമാണ് സോഡ നാരങ്ങവെള്ളം. ശരീരത്തിലെ ഉന്മേഷം കൂട്ടുമെന്ന ധാരണയോടെയാണ് പൊതുവേ ഏവരും ഇത് വാങ്ങി കുടിക്കുന്നത്. എന്നാൽ ഇതിന് പിന്നിൽ വലിയ ഒരു അപകടമാണ് പതിയിരിക്കുന്നത്. അതിനെ കുറിച്ച് ആരും തന്നെ ബോധവാന്മാരല്ല. ധാരാളം ആരോഗ്യ ഗുണങ്ങളാണ് . ചെറുനാരങ്ങക്ക് ഉള്ളത്. എന്നാൽ ഇതിനോടൊപ്പം ചേരുന്ന ചില കൂട്ടുകള്‍ അനാരോഗ്യമുണ്ടാക്കാൻ ഏറെ സഹായിക്കുന്നു. ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ് കാര്‍ബോണെറ്റഡ് ആയ എല്ലാ പാനീയങ്ങളും.
സോഡ നാരങ്ങവെള്ളം പതിവായി കുടിക്കുന്നതിലൂടെ എല്ലിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നതിന് കാരണമാകും. എല്ല് തേയ്മാനം ആര്‍െ്രെതറ്റിസ് തിടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. സോഡാ കൂടുതലായി ഉപയോഗിക്കുന്നതിലൂടെ അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിച്ച് അസ്ഥികള്‍ പൊട്ടാന്‍ കാരണമാകും. വിശപ്പുള്ളപ്പോള്‍ നമ്മള്‍ ഭക്ഷണമാണ് കഴിക്കേണ്ടത് . എന്നാൽ ചിലരാകട്ടെ ഭക്ഷണത്തിന് പകരം സോഡ നാരങ്ങവെള്ളം കുടിക്കുന്നു. ഇത് കുടിക്കുന്നതിലൂടെ വിശപ്പിനെ ബാധിക്കുന്നു. സോഡയിൽ അടങ്ങിയിട്ടുള്ള ചില ചേരുവകളാണ് ഇതിന് കാരണമായി മാറുന്നത്.
നിരന്തരമായി സോഡ നാരങ്ങവെള്ളം കഴിക്കുന്നതിലൂടെ പ്രമേഹമുണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു. ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാകാൻ സോഡ നാരങ്ങവെള്ളം കാരണമാകും. വൃക്കരോഗം പോലുള്ള ഗുരുതരമായ അസുഖങ്ങള്‍ക്കും സോഡാ നാരങ്ങാവെള്ളം കുടിക്കുന്നത് കാരണമായി മാറും.