താക്കോല്‍ദ്വാര ശസ്ത്രക്രിയ പോലെ അതിസൂക്ഷ്മവും കൃത്യവുമാണ് കീഹോള്‍ ഹാര്‍ട്ട് സര്‍ജറി എന്ന നൂതനമായ ഹൃദയ ശസ്ത്രക്രിയ. ഏറ്റവും ചെറിയ രീതിയില്‍ നടത്തുന്ന ഓപ്പറേഷന്‍ അഥവാ മിനിമല്‍ അക്സസ് കാര്‍ഡിയാക് സര്‍ജറി (എം ഐ സി എസ്) എന്നാണ് ഇതിനെ വിളിക്കുന്നത്. സാധാരണ ഹൃദയ ശസ്ത്ര ക്രി യയിലേത് പോലെ കീഹോള്‍ ശസ്ത്രക്രിയയ്ക്ക് ശരീരം കീറി മുറിക്കേണ്ട കാര്യമില്ല. പകരം, നെഞ്ചിലെ അറ അല്ലെങ്കില്‍ ദ്വാരം തുറന്നാല്‍ മതി. അതിനായി നെഞ്ചിന്റെ ഇരുവശവും ചെറുതായി മുറിക്കുകയോ അല്ലെങ്കില്‍ നെഞ്ചിന്റെ മധ്യഭാഗം കീറുകയോ ചെയ്യും. ഈ മുറിവിനു നാല് മുതല്‍ അഞ്ച് സെന്റീമീറ്റര്‍ വരെയേ വലുപ്പം കാണൂ.
എന്തുകൊണ്ട് കീഹോള്‍ ഹൃദയ ശസ്ത്രക്രിയ?
പരമ്പരാഗതമായ ചികിത്സാരീതികള്‍ നിലവിലുള്ളപ്പോള്‍ എന്തുകൊണ്ട് കീഹോള്‍ ശസ്ത്രക്രീയയ്ക്ക് വിധേയമാവണം? അതുകൊണ്ടുള്ള നേട്ടമെന്താണ്? ഈ സംശയങ്ങള്‍ ആര്‍ക്കും ഉണ്ടാകാം. ആ സംശയങ്ങള്‍ക്കുള്ള മറുപടി പറയുകയാണ് പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും കീഹോള്‍ ഹാര്‍ട്ട് ശസ്ത്രക്രിയയില്‍ ഇതിനകം പ്രാഗല്‍ഭ്യം തെളിയിക്കുകയും ചെയ്തിട്ടുള്ള ഡോ. രാജേഷ് രാമന്‍കുട്ടി.
കീഹോള്‍ ശസ്ത്രക്രീയയുടെ ഭാഗമായി വളരെ ചെറിയ മുറിവേ ശരീരത്തിലുണ്ടാവുകയുള്ളൂ. ഇത് എല്ലാ രോഗികള്‍ക്കും ആശ്വാസമാണ്. സാധാരണ ഓപ്പറേഷനേക്കാള്‍ വേദനയും വളരെ കുറവായിരിക്കും എന്നാണ് അതിലും വലിയ സവിശേഷത. കീഹോളിന് വിധേയമായ രോഗിക്ക് രക്തമോ, അതിലെ പ്ളേറ്റ്ലെറ്റ്സ് അടക്കമുള്ളവയുടെയോ ആവശ്യം സാധാരണ വളരെ കുറവായിരിക്കും.
ആശുപത്രി വാസം ഏതൊരു വ്യക്തിയെ സംബന്ധിച്ചും അത്ര സുഖകരമായിരിക്കില്ല. പ്രത്യേകിച്ച്, ദീര്‍ഘനാള്‍ ചികിത്സ വേണ്ടിവരുമ്പോള്‍. ചുരുങ്ങിയ ദിവസങ്ങള്‍ ആശുപത്രിയില്‍ ചെലവഴിക്കുകയും വളരെ പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്യാം എന്നതാണ് ഈ സര്‍ജറി ആരോഗ്യരംഗത്തെ താക്കോല്‍സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നതിന് കാരണം. സര്‍ജറിക്ക് ശേഷമുള്ള പാടുകള്‍ വളരെ പെട്ടെന്ന് ഉണങ്ങുമെന്ന് മാത്രമല്ല മുറിവിനെ കുറിച്ച് അധികം വേവലാതിപ്പെടേണ്ടിയും വരില്ല. അത്രയ്ക്ക് സുക്ഷ്മതയാണ് ഇതിനുള്ളത്.
കീഹോള്‍ ഹാര്‍ട്ട് ശസ്ത്രക്രിയ ഏതൊക്കെ രോഗികള്‍ക്ക് അനുയോജ്യം?
പല രോഗങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാനായി കീഹോള്‍ സര്‍ജറി ഇന്ന് നടത്തുന്നുണ്ട്. പ്രത്യേകിച്ച് ഹൃദയത്തെ സംബന്ധിക്കുന്ന അസുഖങ്ങള്‍ക്ക്. ഹൃദയ പേശികളിലെ രക്തധമനികളെ ബാധിക്കുന്ന രോഗമാണ് കൊറോണറി ആര്‍ട്ടെറി. ഈ അവസ്ഥയുള്ള ഏതാണ് 20-25 ശതമാനം രോഗികളും ബൈപ്പാസ് സര്‍ജറിയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇത് കീഹോള്‍ സര്‍ജറിയിലൂടെ ചെയ്യാം. രോഗിക്ക് വലിയ ശാരീരികപ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് മാത്രമല്ല, സാമ്പത്തികമായി ബുദ്ധിമുട്ടേണ്ടിയും വരില്ലെന്ന് ഡോ രാജേഷ് അഭിപ്രായപ്പെടുന്നു.
ഹൃദയ വാല്‍വിനുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാനും കീഹോള്‍ ഹാര്‍ട്ട് ശസ്ത്രക്രിയയെ ആശ്രയിക്കാം. വാല്‍വ് ചുരുങ്ങുക, ചോര്‍ച്ചയുണ്ടാവുക, രക്ത ഓട്ടത്തിന് തടസ്സമുണ്ടാവുക എന്നിവയാണ് സാധാരണയായി ഹൃദയ വാല്‍വുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍. ഇത്തരം വാല്‍വുകള്‍ നീക്കം ചെയ്ത ശേഷം കൃത്രിമ വാല്‍വുകള്‍ വച്ചുപിടിപ്പിക്കുകയാണ് സാധാരണ ചെയ്യുന്നത്. ഇതിലൂടെ രോഗിയുടെ വാല്‍വുകളെ സാധാരണ നിലയിലാക്കാം. രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതെല്ലാം കീഹോള്‍ സര്‍ജറിയിലൂടെ ചെയ്യാവുന്നതാണ്.
ജന്മനാ ഹൃദയവൈകല്യമുള്ളവരും ഈ ലോകത്ത് പിറക്കുന്നുണ്ട്. ഹൃദയത്തില്‍ സുഷിരം ഉണ്ടാകുന്നത് ഉദാഹരണമാണ്. ഇത് കാരണം ഓക്സിജന്‍ കലര്‍ന്നതും അല്ലാത്തതുമായ രക്തം നമ്മുടെ ഹൃദയത്തിലെത്തും. കീഹോള്‍ ഹൃദയ ശസ്ത്രക്രീയയിലൂടെ ഈ അവസ്ഥ പരിഹരിക്കാം. ഹൃദയത്തിനുള്ളില്‍ മുഴകളുണ്ടാകുന്നത് അപൂര്‍വവും അതീവഗുരുതരവുമായ മറ്റൊരു അവസ്ഥയാണ്. കീഹോള്‍ സര്‍ജറിയിലൂടെ ഇതിനെ എടുത്ത് കളയാനാകും.
ശസ്ത്രക്രിയയും തയ്യാറെടുപ്പുകളും
വളരെ കരുതലോടെയാണ് കീഹോള്‍ ശസ്ത്രക്രീയ നടത്തുന്നത്. അതുകൊണ്ട് അതിന് മുന്നൊരുക്കങ്ങളുണ്ടാകും. ഓപ്പറേഷന്‍ സമയത്തും അതിന് ശേഷവും ഉള്ള കാര്യങ്ങളില്‍ അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തും. ശസ്ത്രക്രീയയ്ക്ക് വിധേയനാകുന്ന രോഗിയെ കാര്‍ഡിയോ വാസ്‌ക്കുലാര്‍- തൊറാസിക് സര്‍ജന്മാര്‍, കാര്‍ഡിയോളജി ഡോക്ടര്‍മാര്‍, കാര്‍ഡിയാക് അനസ്തേഷ്യ ചെയ്യുന്നവര്‍, രോഗികളെ പരിചരിക്കുന്നതില്‍ വിദഗ്ധരായ നഴ്സുമാരുടെ സംഘം തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് പരിപാലിക്കുക. ഇവരെ സഹായിക്കാന്‍ പെര്‍ഫ്യൂഷന്‍ സാങ്കേതിക വിദഗ്ധര്‍, എക്കോ ടെക്നീഷ്യന്‍സ്, ഫിസിയോതെറാപ്പിസ്റ്റ്, ലാബ് ജീവനക്കാര്‍ എന്നിവലരുണ്ടാകും.
രക്തത്തിലെ ചുവന്ന, ശ്വേത രക്താണുക്കള്‍, പ്ളേറ്റ്ലെറ്റ്സ്, ഹീമോഗ്ലോബിന്‍ എന്നിവയുടെ അളവ് പരിശോധിക്കുന്നതിനുള്ള ബ്ലഡ് പാനല്‍ ടെസ്റ്റ്, യൂറിന്‍ സ്‌ക്രീന്‍ ടെസ്റ്റ്, സെറം സ്‌ക്രീന്‍ ടെസ്റ്റ്, നെഞ്ചിന്റെ എക്സ്റേ, ആന്തചരികാവയവങ്ങളുടെയും നെഞ്ചിന്റെയും എക്സറേ അല്ലെങ്കില്‍ സി.ടി സ്‌കാന്‍, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുക, തലച്ചോറിലേക്കും കഴുത്തിലേക്കുമുള്ള രക്തവാഹികളുടെ രണ്ട് പ്രധാന കുഴലുകളായ കരോറ്റിഡ്സ്, ഓക്സിജനുള്ള രക്തം ശരീരത്തിലെമ്പാടും എത്തിക്കുന്ന പെരിഫറല്‍ ആര്‍ട്ടെറീസ് എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തുക എന്നിവയാണ് ഓപ്പറേഷന് മുമ്പ് ചെയ്യുക.
ശസ്ത്രക്രീയ തീരുമാനിച്ച ശേഷം രോഗിയുടെ നിലവിലെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നതിനായി തലേദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ഓപ്പറേഷന് ശേഷം ഒന്നോ രണ്ടോ ദിവസം ഐ.സി.യുവിലും അത് കഴിഞ്ഞ് വാര്‍ഡിലേക്കും മാറ്റും. രണ്ടിടത്തും കൂടി നാലഞ്ച് ദിവസം കഴിയേണ്ടിവരും. രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരും.
ഓരോ മനുഷ്യനും സന്തോഷവും ആനന്ദവും അതിന്റെ സമ്പൂര്‍ണമായ അര്‍ത്ഥത്തില്‍ ആസ്വദിച്ച് ജീവിക്കുന്നതിനായി, പരിപൂര്‍ണമായ കരുതല്‍ തുടര്‍ച്ചയായി നല്‍കുക. അതിലൂടെ അവരുടെ ആരോഗ്യം നിലനിര്‍ത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കീഹോള്‍ ഹാര്‍ട്ട് ശസ്ത്രക്രീയാ രംഗത്തെ പ്രഗത്ഭനായ ഡോ. രാജേഷ് രാമന്‍കുട്ടി പറയുന്നു. കീഹോള്‍ ഹാര്‍ട്ട് സര്‍ജറിയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും രാവിലെ 9 നും വൈകിട്ട് 7 നും ഇടയ്ക്ക് ഈ നമ്പറില്‍ 9947095596 വിളിക്കാം.