കോശങ്ങള്‍ കൊണ്ടാണു ജീവനുള്ള എല്ലാ വസ്തുക്കളും നിര്‍മിച്ചിരിക്കുന്നത് എന്നു നമുക്കറിയാം. ഈ കോശങ്ങളുടെ വളര്‍ച്ച, വിഭജനം , പെരുക്കം എന്നിവ നിയന്ത്രിക്കുന്നതു കോശങ്ങളിലെ ജീനുകള്‍ ആണ്. ഈ ജീനുകളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ അഥവാ മ്യൂട്ടേഷന്‍ മൂലം കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുകയും ആ കോശസമൂഹം ഉള്‍പ്പെട്ട അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുകയും ചെയ്യുന്നു എവിടെയാണോ ക്രമാതീതമായ ഈ വളര്‍ച്ചയുണ്ടാകുന്നത് അതാണു കാന്‍സര്‍.എന്നാല്‍ അത് തടയാന്‍ നമുക്ക് കഴിയും പലപ്പോഴും നമുടെ ഭക്ഷണ രീതികള്‍ തന്നെയാണ് നമുക്ക് വിനയായി തീരുന്നത് .
ക്യാന്‌സര്‍ വരാതിരിക്കാന്‍ നമുക്ക് കുറച്ച് കാര്യങ്ങള്് ഭക്ഷണത്തില്‍ ഉള്‍പ്പ്െടുത്തിയാല്‍ മതി
ബ്രോക്കോളി
ബ്രോക്കോളിയില്‍ സള്‍ഫോറാഫെയ്ന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.ഇത് ക്യാന്‍സര്‍ സ്റ്റം സെല്ലുകളെ നശിപ്പിക്കാന്‍ സഹായകമാണ്. ഇതിലുള്ള കോളിന്‍ ഹൃദയാരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും കാക്കുന്നു. ഒരു പഠനത്തില്‍ സള്‍ഫോറാഫെയ്ന്‍ സ്തനാര്‍ബുദ കോശങ്ങളുടെ എണ്ണം 75% വരെ കുറച്ചതായി കണ്ടെത്തി. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ബ്രോക്കോളി കഴിക്കുന്നത് ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ചില ഗുണങ്ങള്‍ നല്‍കുന്നു.
ബീറ്റാ കരോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍
ബീറ്റാ കരോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. ഇവ ശരീരത്തിലെ ഫ്രീറാഡിക്കലുകളെപുറം തള്ളുന്നു. നല്ല മഞ്ഞ നിറമുള്ള മത്തങ്ങ, പച്ച നിറമുള്ള ഇലക്കറികള്‍, പഴുത്ത പപ്പായ, ചുവന്ന നിറത്തിലുള്ള മറ്റ് പഴങ്ങള്‍ എന്നിവ ബീറ്റാ കരോട്ടിന്‍ കൊണ്ട് സമൃദ്ധമാണ്.
ക്യാരറ്റ്
ക്യാരറ്റ് കഴിക്കുന്നത് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതായി നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ക്യാരറ്റ് കഴിക്കുന്നത് വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത 26% വരെ കുറയ്ക്കുന്നതായി ചില പഠനങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഒരു പഠനത്തില്‍ ശ്വാസകോശ അര്‍ബുദം ഉള്ളവരും അല്ലാത്തവരുമായ 1,266 പേരുടെ ഭക്ഷണരീതി വിശകലനം ചെയ്തു. ക്യാരറ്റ് കഴിക്കാത്ത നിലവിലെ പുകവലിക്കാര്‍ക്ക് ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് കണ്ടെത്തി. ക്യാരറ്റ് നിര്‍ബന്ധമായും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ആരോഗ്യകരമായ ലഘുഭക്ഷണമായി അല്ലെങ്കില്‍ രുചികരമായ സൈഡ് ഡിഷ് ആയി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും സഹായിക്കും.
ബീന്‍സ്
ബീന്‍സില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ വന്‍കുടല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിച്ചേക്കാം. ഭക്ഷണത്തില്‍ ബീന്‍സ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ഫൈബര്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
നട്‌സ്
വിവിധ തരം നട്‌സ് കഴിക്കുന്നത് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതായി ഗവേഷണങ്ങള്‍ കണ്ടെത്തി.ബ്രസീലില്‍ അണ്ടിപ്പരിപ്പില്‍ സെലിനിയം കൂടുതലാണ്, ഇത് ശ്വാസകോശ അര്‍ബുദത്തില്‍ നിന്ന് സംരക്ഷിക്കുന്നു.ദിവസവും നാലോ അഞ്ചോ നട്‌സുകള്‍ കഴിക്കുന്നത് ഭാവിയില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്.
നിറമുള്ള പഴങ്ങള്‍ കഴിക്കാം
വിവിധ വര്‍ണങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഇലക്കറികളും മാറി മാറി ഉപയോഗിക്കുന്നതു ശീലമാക്കുക. ഇതുവഴി വിവിധ സൂക്ഷ്മപോഷകങ്ങള്‍ ശരീരത്തിനു ലഭിക്കും. പച്ചക്കറികളില്‍ നാരുകള്‍ ധാരാളമുള്ളതിനാല്‍ അതു കാന്‍സര്‍ പ്രതിരോധത്തിനുതകും . ഈ ഇലക്കറികള്‍ മലബന്ധം തടയാനും അമ്‌ളത കുറയ്ക്കാനും സഹായിക്കുന്നവയാണ്. ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന അന്റി ഓക്‌സിഡന്റുകള്‍ പച്ചക്കറികളിലും പഴങ്ങളിലും ധാരാളമുണ്ട്. മാത്രമല്ല ദഹനവ്യവസ്ഥയിലെ മാലിന്യങ്ങളെ പുറന്തള്ളാനും ഈ ആഹാരരീതി പ്രയോജനകരമാണ്. ദിവസേന ഒരു നേരമെങ്കിലും പച്ചയായപച്ചക്കറികള്‍ കൊണ്ടുള്ള സാലഡ്ശീലമാക്കണം. മാങ്ങ, ചക്കപ്പഴം, നെല്ലിക്ക, പപ്പായ, വാഴപ്പഴം, സപ്പോട്ട, കൈതച്ചക്ക, പേരയ്ക്ക തുടങ്ങി നമ്മുടെ നാട്ടില്‍ സുലഭമായ പഴങ്ങള്‍ ഉപയോഗിച്ചാല്‍ അതു കടുംബബജറ്റിനെ കാര്യമായി ബാധിക്കുകയുമില്ല. തക്കാളി , കാരറ്റ്, മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക, കോവയ്ക്ക, ചീര ,മുരിങ്ങയില തുടങ്ങി വിവിധയിനങ്ങളിലുള്ള ഇലക്കറികളും പച്ചക്കറികളും ആകെയുള്ള ഭക്ഷണത്തിന്റെ പകുതിയെങ്കിലും ഉണ്ടാവണം. അതായത് ദിവസവും 500 മുതല്‍ 800 ഗ്രാം വരെ പഴങ്ങളും പച്ചക്കറികളും കഴിക്കണം. ഇവയൊക്കെ നന്നായി കഴുകി കീടനാശിനി വിമുക്തമാണെന്ന് ഉറപ്പുവരുത്താന്‍ മറക്കേണ്ട.
ക്യാന്‍സര്‍ വരാനുളള സാധ്യതകള്‍ നോക്കാം
മാംസഭക്ഷണം കുറയ്ക്കുക
ബീഫ്, പോര്‍ക്ക്, മട്ടണ്‍ തുടങ്ങിയ ചുവന്ന മാംസം കഴിയുന്നത്ര കുറയ്ക്കുക. ഇവയില്‍ ധാരാളം മൃഗക്കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ അതുവന്‍കുടല്‍ കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുമത്രേ. ഇതു ധാരാളമായി കഴിക്കുന്നതു മൂലമുള്ള പൊണ്ണത്തടിയും കാന്‍സറിനു കളമൊരുക്കും. ചിക്കന്‍, മത്സ്യം മുട്ടയുടെ വെള്ള, പയറുവര്‍ഗങ്ങള്‍ എന്നിവ മാംസ്യത്തിന്റെ ആവശ്യം നിറവേറ്റും. ഇവയൊക്കെ കൊഴുപ്പു കുറച്ചു പാചകം ചെയ്യണമെന്നുമാത്രം. ഉയര്‍ന്ന ഊഷ്മാവില്‍ പാകം ചെയ്തതും കരിഞ്ഞതുമായ മാംസം കഴിവതും ഒഴിവാക്കണം
എണ്ണയില്‍ വറുത്തവ നന്നല്ല
ആഹാരത്തിലൂടെ അകത്തുചെല്ലുന്ന കൊഴുപ്പ് എത്ര കുറഞ്ഞിരിക്കുന്നുവോ അത്രയും നന്ന്. ഉപ്പേരി, പര്‍പ്പടകം, മെഴുക്കുപുരട്ടി , വറുത്ത മീന്‍ വറുത്ത ഇറച്ചി , മുട്ടയുടെ മഞ്ഞക്കരു, പൊറോട്ട, ചിലയിനം ബേക്കറിപലഹാരങ്ങള്‍ തുടങ്ങിയവ കാന്‍സര്‍ സാധ്യത കൂട്ടുന്ന തരത്തിലുള്ള കൊഴുപ്പു സകൂടൂതല്‍ ഉള്ളവയാണ്. ഇതൊക്കെ വളരെ കുറഞ്ഞ അളവില്‍ വല്ലപ്പോഴും മാത്രമേ കഴിക്കാവൂ. കൊഴുപ്പു കൂടൂന്നതുവഴി ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവിലും വ്യത്യാസം വരും. സ്തനാര്‍ബുദം , എന്‍ഡോമെട്രിയല്‍ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയിലൊക്കെ കൊഴുപ്പ് ഒരു ആപേക്ഷിക അപകടകാരിയായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഫാസ്റ്റ് ഫുഡ് ഒഴിവാക്കാം
കേരളത്തെ കീഴടക്കിക്കഴിഞ്ഞ ഭക്ഷണമായ പൊറോട്ടയില്‍ നിന്നു ചപ്പാത്തിയിലേക്കു പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാരുകള്‍ ഒട്ടുമില്ലാത്ത മൈദയും അമിതമായ അളവില്‍ എണ്ണയും ചേര്‍ത്തുണ്ടാക്കുന്ന പൊറോട്ട രുചികരമാണെങ്കിലും പോഷകസമൃദ്ധമല്ല. തന്നെയുമല്ല അതു ദഹിക്കാനും പ്രയാസമാണ്. ഇതോടൊപ്പം ഉന്നത ഊഷ്മാവില്‍ ആവര്‍ത്തിച്ചു തിളപ്പിച്ച എണ്ണയില്‍ അജിനോമോട്ടോയും വര്‍ണവസ്തുക്കളുമൊക്കെ പുരട്ടി പൊരിച്ചെടുക്കുന്ന കോഴിയും കൂടിയുണ്ടെങ്കില്‍ സംഗതി കുശാലാകുമെങ്കിലും അത് ആരോഗ്യകരമായ ഒരു ഭക്ഷണശീലമല്ല. വല്ലപ്പോഴും പൊറോട്ടയും ചിക്കനും കഴിക്കാം. എന്നാല്‍ നിത്യഭക്ഷണമാക്കുന്നതു നന്നല്ല. ചിക്കന്‍ മാത്രമല്ല ബീഫ് ഫ്രൈയും മട്ടന്‍ഫ്രൈയുമൊക്കെ അമിതമായി കഴിക്കുന്നത് അനാരോഗ്യത്തിനിടയാക്കും.
ഉപ്പിലിട്ടവ കുറയ്ക്കുക
ഒരു സ്പൂണ്‍ അച്ചാറുണ്ടെങ്കില്‍ അഞ്ചിടങ്ങഴി ചോറു കഴിക്കുന്നവര്‍ കാണും. എരിവും പുളിയും ഉപ്പും എണ്ണയും മസാലയും ചേര്‍ന്ന ഈ രുചിക്കൂട്ട് ഉപ്പിന്റെ സമുദ്രമാണ്. അച്ചാറുകള്‍ കൂടുതലായി ഉപയോഗിക്കുന്ന ജനസമൂഹങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ നിന്ന് ഇത് ആമാശയം, കുടല്‍ എന്നിവിടങ്ങളിലെ കാന്‍സര്‍സാധ്യത വര്‍ധിപ്പിക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. ഉപ്പിട്ടുണക്കിയ മത്സ്യവും അമിതമായി കഴിക്കരുത്. നിരന്തരം ഇത്തരം ഉപ്പില്‍പ്പൊതിഞ്ഞ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുന്നതു മൂലം ബി.പി കൂടുകയും ദഹനേന്ദ്രിയത്തിലും തൊണ്ടയ്ക്കുള്ളിലും പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യാം.