Latest News

രക്ത സമ്മര്‍ദം കുറയ്ക്കാന്‍ ഇനി മരുന്നുകള്‍ വേണ്ട

Malayalilife
രക്ത സമ്മര്‍ദം കുറയ്ക്കാന്‍ ഇനി മരുന്നുകള്‍ വേണ്ട

ക്കാളി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ തക്കാളി കഴിക്കുന്നതിനേക്കാള്‍ ഗുണങ്ങള്‍ അതിന്റെ ജ്യൂസ് കുടിക്കുന്നതാണ്.അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ വേണ്ടി തക്കാളി ജ്യൂസ് ഉപയോഗിക്കുന്നത് നല്ലതാണ്.ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാകാറുണ്ട് അതിനാല്‍ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് തക്കാളി ജ്യൂസ് ഉത്തമമാണ്.

രക്ത സമ്മര്‍ദം എന്നത് ഇന്നത്തെ കാലത്ത് കൂറേയധികം ആളുകളെ അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ്. മനുഷ്യന്റെ ജീവിത ശൈലി തന്നെയാണ് ഇതിന്റെ പ്രധാന കാരണമായി കാണുന്നതും.അത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതിനെ മറികടക്കുന്നതിന് വേണ്ടി  മരുന്നുകളും ഒറ്റമൂലികളും കഴിക്കുന്നവരും ചില്ലറയല്ല. ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് ഒരു
ഗ്ലാസ്സ് തക്കാളി ജ്യൂസ് ഉപ്പില്ലാതെ കഴിക്കാവുന്നതാണ്.എത്ര കൂടിയ രക്തസമ്മര്‍ദ്ദത്തിനും  ഇത് ദിവസവും കഴിക്കുന്നതിലൂടെ പരിഹാരം കാണാനാകും.അല്‍പം തക്കാളി കുരു കളഞ്ഞ് ജ്യൂസ് അടിച്ച് അതില്‍ ഉപ്പിടാതെ ദിവസവും രാവിലെ കുടിച്ചാല്‍ മതി. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും തക്കാളി ജ്യൂസ് ഒന്നാമതാണ്.
 

tomato juice can lower the blood pressure

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES