ഭക്ഷണശേഷം പ്രമേഹം കൂടുന്നോ? പരിഹാരം അറിയാം

Malayalilife
 ഭക്ഷണശേഷം പ്രമേഹം കൂടുന്നോ? പരിഹാരം അറിയാം

ജീവിത ശൈലിയിലുണ്ടാവുന്ന മാറ്റങ്ങളാണ് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇതില്‍ പ്രമേഹവും രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും എല്ലാം പെടുന്നു. ഈ ലേഖനത്തില്‍ പ്രമേഹ നിയന്ത്രണത്തെക്കുറിച്ചാണ് നാം പറയുന്നത്. പലപ്പോഴും നിയന്ത്രണാതീതമായ പ്രമേഹത്തിന്റെ അളവ് നിങ്ങളില്‍ ദീര്‍ഘകാല പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും സ്ഥിരമായി മരുന്ന് കഴിക്കേണ്ട അവസ്ഥകള്‍ ഉണ്ടാവുന്നു. കൂടാതെ സങ്കീര്‍ണമായ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

പ്രമേഹമുള്ളവര്‍ പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തില്‍ നിയന്ത്രണം വെച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ നിയന്ത്രണാതീതമായ പ്രമേഹം ഉള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഭക്ഷണത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് പരിശോധിക്കണം. പിന്നീട് ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം പരിശോധിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു

പലപ്പോഴും ഉച്ച ഭക്ഷണത്തിന് ശേഷം ഉള്ള പ്രമേഹം നിര്‍ബന്ധമായും കണക്കിലെടുക്കേണ്ടതാണ്. ഇതാണ് പലപ്പോഴും വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമായി നിലനിര്‍ത്തുന്നതിനും ഈ സമയം ശ്രദ്ധിക്കണം. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാന്‍ സാധിക്കും എന്ന് നോക്കാം. 

 ഭക്ഷണത്തില്‍ എപ്പോഴും ആരോഗ്യകരമായ അളവിലുള്ള പോഷകങ്ങളും പ്രോട്ടീനും ഉള്‍പ്പെടുത്തുക. കൂടാതെ ഉച്ച ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ നിര്‍ബന്ധമായും ശരിയായ കാര്‍ബോഹൈഡ്രേറ്റുകള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക. കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക. ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, അന്നജം ഇല്ലാത്ത പച്ചക്കറികള്‍ എന്നിവ കഴിക്കുന്നതിന് ശ്രദ്ധിക്കുക.

കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഭക്ഷണം ആരോഗ്യം നിലനിര്‍ത്തുന്നതിന് ഉള്ളതാണെന്ന് ഉറപ്പ് വരുത്തിയ ശേഷം കഴിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ കഴിക്കുന്ന ഭക്ഷണം വിഭജിച്ച് കഴിക്കുന്നതിന് ശ്രദ്ധിക്കുക. അതോടൊപ്പം തന്നെ ഇതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകള്‍ തടയാന്‍ സാധിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് പ്രമേഹത്തെ നിയന്ത്രിക്കാം.

ദിവസേനയുള്ള വ്യായാമം, സൈക്ലിംഗ്, ഓട്ടം എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ. പ്രത്യേകിച്ച് ഉച്ച ഭക്ഷണത്തിന് ശേഷം ഒരു ലഘുനടത്തം നടക്കുന്നത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു, ഗ്ലൂക്കോസ് കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്നു. അത് വഴി പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും.

നിര്‍ജ്ജലീകരണം ശരീരത്തില്‍ വര്‍ദ്ധിക്കുന്നത് പലപ്പോഴും ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കുന്നത് രക്തത്തില്‍ നിന്ന് അധിക പഞ്ചസാര പുറന്തള്ളാന്‍ സഹായിക്കുന്നു. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. വെള്ളം, തേങ്ങാ വെള്ളം, അല്ലെങ്കില്‍ മധുരമില്ലാത്ത പാനീയങ്ങള്‍ എന്നിവ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.


രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഭക്ഷണത്തിന് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞ് പ്രമേഹം പരിശോധിക്കാം. ഇത് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. അതിന് വേണ്ടി ഭക്ഷണത്തിന് മുമ്പും ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കുക. എപ്പോഴും രണ്ട് മണിക്കൂര്‍ ഗ്യാപ്പില്‍ വേണം ഇത് ചെയ്യുന്നതിന്. എങ്കിലും നിയന്ത്രണാതീതമായ പ്രമേഹത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ സമീപിക്കാനും മടിക്കേണ്ടതില്ല.

Read more topics: # പ്രമേഹം
control blood sugar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES