Latest News

പ്രമേഹത്തെ  കുറക്കാന്‍ സവാള മതി

Malayalilife
 പ്രമേഹത്തെ  കുറക്കാന്‍ സവാള മതി

പ്രമേഹം എന്നത് ഇന്നത്തെ കാലത്ത് പലര്‍ക്കും നിസ്സാരമായ ഒരു രോഗമായി മാറി. എന്നാല്‍ ഇതിന്റെ ഗുരുതരാവസ്ഥ പലപ്പോഴും പലരും തിരിച്ചറിയാതെ പോവുന്നതാണ് രോഗാവസ്ഥയെ നിസ്സാരവത്കരിക്കുന്നതിലേക്ക് എത്തിക്കുന്നത്. പലരിലും ആശങ്കയായി പ്രമേഹം വളരുമ്പോള്‍ ചിലര്‍ അതിനെ നിസ്സാരമായി കണക്കാക്കുന്നത്. ലോകത്തിലെ ഏഴാമത്തെ കൊലയാളി രോഗങ്ങളില്‍ ഒന്നായി പ്രമേഹം മാറുന്നതിനുള്ള സാധ്യത അതിവിദൂരമല്ല എന്നതാണ് സത്യം. 

ശരീരത്തിലെ രക്തത്തിലുണ്ടാവുന്ന പഞ്ചസാരയുടെ ഏറ്റക്കുറച്ചിലിനെയാണ് പ്രമേഹം എന്ന് പറയുന്നത്. ജീവിത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളും ഭക്ഷണരീതിയിലെ മാറ്റങ്ങളും എല്ലാം പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. എന്നാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ മധുരം ഒഴിവാക്കിയത് കൊണ്ട് മാത്രം കാര്യമില്ല. ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക കൂടി ചെയ്യണം എന്നതാണ് സത്യം. എന്നാല്‍ ഇതില്‍ പ്രധാനിയാണ് ഉള്ളി എന്ന കാര്യം പലരും മറന്ന് പോവുന്നു. ഇത്തരം അവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉള്ളി എപ്രകാരം ഉപയോഗിക്കാം, എങ്ങനെ ഉപയോഗിക്കാം, എന്താണ് ഗുണങ്ങളെന്ന് നോക്കാം. 

ഉള്ളിയുടെ ഗുണങ്ങള്‍ ആരോഗ്യ സംരക്ഷണത്തിന് ഉള്ളി വളരെയധികം സഹായിക്കുന്നു. ഇതില്‍ ധാരാളം ഫ്ളവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ അതുകൊണ്ട് തന്നെ മികച്ചതാണ് ഉള്ളി. കൂടാതെ മികച്ച പ്രതിരോധ ശേഷിയും നല്‍കുന്നു. ഉള്ളിയില്‍ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന സംയുക്തങ്ങള് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 
പമമ നാ
പ്രമേഹം നിയന്ത്രണവിധേയമാക്കും രാത്രി ശീലങ്ങള്‍: ദിനവും ചെയ്യാം പെട്ടെന്ന് കുറക്കാം ഉയര്‍ന്ന നാരുകള്‍ ഉള്ളി, പ്രത്യേകിച്ച് ചുവന്നുള്ളിയില്‍ ധാരാളം ഫൈബര്‍ അഥവവാ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹിച്ച് വരുന്നതിന് സമയം എടുക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ മലബന്ധം പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നതാണ് ഉള്ളി. നാരുകള്‍ വലിയ അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെയും പ്രമേഹത്തേയും നിയന്ത്രണ വിധേയമാക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് കുറവാണ് ഉള്ളിയില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവാണ് എന്നത് അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. 

100 ഗ്രാം ചുവന്ന ഉള്ളിയില്‍ ഏകദേശം 8 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് ആണ് അടങ്ങിയിട്ടുള്ളത്. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ ഉടന്‍ മെറ്റബോളിസീകരിക്കപ്പെടുന്നതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കുറച്ച് മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. അതുകൊണ്ട് ദിനവും ഉള്ളി ഭക്ഷണത്തില്‍ ചേര്‍ക്കുക. ഗ്ലൈസെമിക് ഇന്‍ഡക്സില്‍ കുറവ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എത്ര സാവധാനത്തിലോ വേഗത്തിലോ ബാധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഭക്ഷണങ്ങളില്‍ കണക്കാക്കിയിരിക്കുന്നതാണ് ഗ്ലൈസെമിക് സൂചിക. പാകം ചെയ്യാത്ത ഉള്ളിയുടെ ഗ്ലൈസെമിക് ഇന്‍ഡക്സ് എന്ന് പറയുന്നത് 10 ആണ്, ഇത് നിങ്ങളുടെ പ്രമേഹത്തെ കുറക്കുന്ന കാര്യത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ് എന്നതില്‍ സംശയം വേണ്ട. 

 ജൂഹഗദജഡൃിനവും അല്‍പം ഉള്ളി ഭക്ഷണത്തില്‍ ചേര്‍ക്കാം. എപ്രകാരം ഡയറ്റില്‍ ഉള്‍പ്പെടുത്താം ഡയറ്റില്‍ എപ്രകാരം ഉള്ളി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി സാലഡുകള്‍, സാന്‍ഡ്വിച്ചുകള്‍ എന്നിവയെല്ലാം തയ്യാറാക്കുമ്പോള്‍ ഉള്ളി ചേര്‍ക്കാവുന്നതാണ്. ഇത് കൂടാതെ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്ളി ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കുറക്കുന്നു. എന്നാല്‍ എന്തും അധികമാവുന്നത് അല്‍പം ശ്രദ്ധിക്കണം. അതുകൊണ്ട് ഉള്ളിയും മിതമായി കഴിക്കുന്നതിന് ശ്രദ്ധിക്കാം.

Read more topics: # പ്രമേഹം
onion for diabetes

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES