Latest News

കറിവേപ്പിലയെ നിസ്സാരമാക്കാൻ വരട്ടെ; ഗുണങ്ങൾ ഏറെ

Malayalilife
കറിവേപ്പിലയെ നിസ്സാരമാക്കാൻ വരട്ടെ; ഗുണങ്ങൾ ഏറെ

ദിവസവും ഉപയോഗിക്കാറുള്ള ഭക്ഷണങ്ങളിൽ ഏറെയും നാം ഉൾപ്പെടുത്തുന്ന ഒന്നാണ് കറിവേപ്പില. എന്നാൽ ഇവ പലരും ഭക്ഷണങ്ങളിൽ നിന്ന് എടുത്ത് കളറയുണ്ട്. എന്നാൽ ഇനി ഇത് കളയാൻ വരട്ടെ നിറയെ ഗുണങ്ങളാണ് കറിവേപ്പില നമുക്ക് നൽകുന്നത്. എന്തൊക്കെയാണ് ആ ഗുണങ്ങൾ എന്ന് നോക്കാം. 

കാഴ്ചശക്തി വർധിപ്പിക്കുന്ന കാര്യത്തിൽ ഏറെ സഹായകരമായ ഒന്നാണ് കറിവേപ്പില. വിറ്റാമിൻ എ  സമൃദ്ധമായി കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്നു. അതിനാൽ കറിവേപ്പില പതിവായി കഴിക്കുന്നത് കാഴ്‌ചശക്തി വർധിപ്പിക്കാനും കണ്ണിന്റെ സംരക്ഷണത്തിനും നല്ലൊരു മാർഗ്ഗമാണ്. അതോടൊപ്പം തന്നെ ദഹനത്തിന് ഏറെ സഹായകരമാണ് കറിവേപ്പില.  ചില ഭക്ഷണങ്ങൾ കഴിച്ചാൽ അത് ദഹനത്തിന് ഏറെ ദാരാളമായിസമയമെടുക്കുന്നു . എന്നാൽ അവ കൃത്യമായ രീതിയിൽ ദഹിക്കുന്നതിനായി ഭക്ഷണത്തിൽ  ധാരാളമായികറിവേപ്പില ഉപയോഗിക്കാവുന്നതാണ്. 

ഇത്കൂടാതെ തന്നെ കൊളസ്‌ട്രോൾ, ഹൃദയത്തിന്റെ സംരക്ഷണം എന്നിവയ്ക്ക് ശാശ്വതമായ ഒരു മാർഗ്ഗമാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ തടയുന്നതിനായി കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയോ, കറിവേപ്പില സ്ഥിരമായി ചവച്ചരച്ച് കഴിക്കാവുന്നതാണ്. എന്നാൽ  ഇത് പ്രമേഹ രോഗികൾക്ക് ഒരു മരുന്നുകൂടിയാണ്. ഹൈപ്പർ ഗ്ലൈസിമിക് പദാർത്ഥങ്ങൾ ധാരാളമായി കറിവേപ്പിലയിൽ അടങ്ങിയിട്ടുമുണ്ട്. 

ചർമ്മരോഗങ്ങൾക്ക് ഏറെ മികച്ച ഒരു മാർഗ്ഗമാണ് കറിവേപ്പില. അത് കൂടാതെ തലമുടി സമൃദ്ധമായി വളരുന്നതിനും ഏറെ സഹായകരമായ ഒന്നാണ് കറിവേപ്പില. കറിവേപ്പില ഇട്ട് എണ്ണ കാച്ചി തലയിൽ തേക്കുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും  അകാല നര ഇല്ലാതാക്കുകയും ചെയ്യുന്നു.
 

Read more topics: # The advantages of curry leaves
The advantages of curry leaves

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES