തക്കാളി പച്ചക്ക് കഴിക്കാന്‍ മടിയുള്ളവര്‍ക്ക് വളരെ കുറഞ്ഞ തോതില്‍ മധുരമിട്ട് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യസംരക്ഷണത്തിന് നല്ല മികച്ച മാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മധുരമിട്ട് കഴിക്കണം എന്ന് പറയുമ്പോള്‍ മധുരം വാരിക്കോരി ഇട്ട് കഴിക്കരുത്. ഇത് പിന്നീടുണ്ടാവുന്ന രോഗാവസ്ഥകള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ തോതില്‍ മാത്രമേ മധുരമിട്ട് ഉപയോഗിക്കാന്‍ പാടുകയുള്ളൂ
ആരോഗ്യസംരക്ഷണത്തില്‍ തക്കാളി വഹിക്കുന്ന പങ്ക് ചില്ലറയല്ല. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഇതിനുണ്ട്. പലപ്പോഴും ഏത് ആരോഗ്യ പ്രതിസന്ധിക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തക്കാളി. എന്നാല്‍ തക്കാളിയിലെ കുരു അല്‍പം അപകടകാരിയാണ്. കാരണം ഇത് പലപ്പോഴും കിഡ്‌നി സ്റ്റോണ്‍ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ മുന്‍കൂട്ടി കാണണം. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളെ തുരത്തുന്നതില്‍ തക്കാളി മികച്ചതാണ്. ഇത് ആരോഗ്യസംരക്ഷണത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.
പലപ്പോഴും എല്ലിന്റെ ബലക്കുറവ് ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. എന്നാല്‍ ഇത് എങ്ങനെ പരിഹരിക്കണം എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. എല്ലിന്റെ ബലക്ഷയം പ്രായമായവരിലും കുട്ടികളിലുമാണ് കൂടുതല്‍ കാണപ്പെടുന്നത് ഇതിന് പരിഹാരം കാണാന്‍ തക്കാളി കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ കുട്ടികള്‍ക്ക് പച്ചത്തക്കാളി കഴിക്കുന്നതിന് താല്‍പ്പര്യം ഉണ്ടാവില്ല. എന്നാല്‍ പഴുത്ത തക്കാളിയില്‍ അല്‍പം മധുരമിട്ട് കഴിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. അതിലുപരി എല്ലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
തക്കാളിയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് തക്കാളി. ഇത് എല്ലിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നിനും സഹായകമാകുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ എല്ലിന്റെ ഏത് അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്തുകൊണ്ടും നല്ലൊരു പരിഹാരമാണ് തക്കാളി.
നീര്‍വീക്കം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇത് കാലിലാണെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ആണെങ്കിലും അത് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. നീര്‍വീക്കം മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ തക്കാളിയിലെ ആന്റഇ ഇന്‍ഫ്ളമേറ്ററി ഏജന്റുകളാണ് ബയോഫ്ളവനോയ്ഡ് സഹായിക്കുന്നു. അതുകൊണ്ട് തക്കാളി നല്ലതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നീര്‍വീക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തക്കാളി.
കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ അവലംബിക്കാറുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് തക്കാളി നല്ലൊരു ഒറ്റമൂലിയാണ്. ഇത് ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കി ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെയെല്ലാം നമുക്ക് ഇല്ലാതാക്കാം.
എന്നാല്‍ തക്കാളി കൂടുതലായി കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. തക്കാളി പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.