ദിവസവും ഒരു പിടി നട്സ് കഴിച്ചാല്‍ പല ആരോഗ്യ പ്രശ്നങ്ങളും ഒഴിവാകും

Malayalilife
topbanner
ദിവസവും ഒരു പിടി നട്സ് കഴിച്ചാല്‍ പല ആരോഗ്യ പ്രശ്നങ്ങളും ഒഴിവാകും

രോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നയാണ് നട്സ്. നട്സ് മാത്രമല്ല, ഈന്തപ്പഴം ഉണക്കമുന്തിരി പോലെയുള്ള ഡ്രൈ ഫ്രൂട്സും ഇതില്‍ പെടും.ദിവസവും ഒരു പിടി നട്സ് കഴിച്ചാല്‍ പല ആരോഗ്യ പ്രശ്നങ്ങളും ഒഴിവായിക്കിട്ടുമെന്നു മാത്രമല്ല, നല്ല ആരോഗ്യം ലഭിയ്ക്കുകയും ചെയ്യും

ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് നട്സും ഡ്രൈ ഫ്രൂട്സും.ബദാം നല്ല കൊളസ്ട്രോള്‍ ഉറവിടമാണ്. ബദാമില്‍ വൈറ്റമിന്‍ ഇ, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നല്ല കൊളസ്ട്രോളിന്റെ പ്രധാന ഉറവിടവുമാണ്. ബിപി കുറയ്ക്കാനും ഹൃദയാരോഗ്യത്തിനുമെല്ലാം ഫലപ്രദം. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കും. ഇതു ഹൃദയാരോഗ്യത്തിന് ഉത്തമമായ ഒന്നാണ്. പിസ്തയില്‍ വൈറ്റമിന്‍ പോലുള്ളവയുണ്ട്. ഇതും ആരോഗ്യപരമായ ഗുണങ്ങള്‍ ഹൃദയത്തിനു നല്‍കുന്ന ഒന്നാണ്.പിസ്ത, ഈന്തപ്പഴം എന്നിവയെല്ലാം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഡ്രൈ നട്സ്.ഇവയിലുള്ള നല്ല കൊഴുപ്പാണ് ഗുണകരമാകുന്നത്. നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ഡ്രൈ നട്സിനു സാധിയ്ക്കും.പിസ്തയിലെ നല്ല കൊഴുപ്പും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ബദാം, ഉണക്ക മുന്തിരി, പിസ്ത എന്നിവ കഴിച്ചാല്‍ തന്നെ കൊളസ്ട്രോള്‍ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്.

ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഡ്രൈ നട്സ് ആന്റ് ഫ്രൂട്സ്. കശുവണ്ടിപ്പരിപ്പ്,ബദാം എന്നിവ മികച്ചവയാണ്. ഈന്തപ്പഴത്തിലെ സ്വാഭാവിക മധുരം ശരീരത്തിന് ഊര്‍ജം ധാരാളം പ്രദാനം ചെയ്യും. ഇവ ദിവസവും പ്രാതലില്‍ ഉള്‍പ്പെടുത്തിയാല്‍ അന്നേയ്ക്കു മുഴുവന്‍ വേണ്ട ഊര്‍ജം ലഭിയ്ക്കും. പ്രാതലിനൊപ്പം ഇവ കഴിച്ചാല്‍ തടി കുറയ്ക്കാന്‍ സാധിയ്ക്കുമെന്നൊരു ഗുണം കൂടിയുണ്ട്. കാരണം ഇവ പ്രോട്ടീന്‍ സമ്പുഷ്ടവുമാണ്. ഇതു കൊണ്ടു തന്നെ വയര്‍ നിറഞ്ഞതായി തോന്നിയ്ക്കും. വിശപ്പു കുറയ്ക്കും. പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ അത്യാവശ്യമാണ്. ഇതുപോലെ നാരുകളാല്‍ സമ്പുഷ്ടമായതു കൊണ്ടു തന്നെ ദഹനം മെച്ചപ്പെടുത്താനും മലബന്ധം നീക്കാനുമെല്ലാം സഹായിക്കും.

ബദാം പോലുള്ള നട്സില്‍ ഫ്ളേവനോയ്ഡുകള്‍ ധാരാളമുണ്ട്. ഇത് ക്യാന്‍സര്‍ വരാതെ തടയാന്‍ സഹായിക്കും. ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ളവ തടയാന്‍ ബദാം ഏറെ നല്ലതാണ്. ഇതിലും കശുവണ്ടിപ്പരിപ്പിലുമുള്ള ഫ്ളേവനോയ്ഡുകളും ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു പ്രതിവിധി തന്നെയാണ്. പിസ്ത പ്രോസ്റ്റേറ്റ്, ലംഗ്സ് എന്നിവിടങ്ങളെ ബാധിയ്ക്കുന്ന ട്യൂമറിനുള്ള നല്ലൊരു പ്രതിവിധിയാണ്. ആരോഗ്യകരമായ തൂക്കം നല്‍കി ശരീരത്തിന്റെ തടി കുറയ്ക്കാന്‍ ഇവ മിതമായ തോതില്‍ കഴിയ്ക്കുന്നതു നല്ലതാണ്. ഇതിലെ നല്ല കൊഴുപ്പുകള്‍ പൊതുവേ ശരീരത്തിന് ദോഷം വരുത്തുന്നവയല്ല. വിശപ്പ് ഏറെ നേരം നിയന്ത്രിച്ചു നിര്‍ത്താനും ഇവയ്ക്കു സാധിയ്ക്കും. ശരീരത്തിന്റെ അപചയ, ദഹന പ്രക്രിയകള്‍ ശക്തിപ്പെടുത്താനും ഇവ ഏറെ ഉത്തമമാണ്.

Read more topics: # benefits-eating-dry-nut-daily
benefits-eating-dry-nut-daily

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES