ഓറഞ്ച് കഴിച്ചു തൊലി കളയാന്‍ വരട്ടെ..! ഇക്കാര്യങ്ങള്‍ അറിയണം

Malayalilife
topbanner
ഓറഞ്ച് കഴിച്ചു തൊലി കളയാന്‍ വരട്ടെ..! ഇക്കാര്യങ്ങള്‍ അറിയണം

ഗുണങ്ങള്‍ നിരവധിയുളള ഓറഞ്ച് കഴിക്കാത്തവരായി ആരു തന്നെയില്ല. വിറ്റാമിന്‍ സിയുടെയും കാത്സ്യത്തിന്റെയും ഏറ്റവും മികച്ച ശേഖരമാണ് ഓറഞ്ചിലുളളത്. നിത്യവും ഓറഞ്ച് കഴിക്കുന്നത് വഴി ശരീരത്തിനകത്തും പുറത്തുമുള്ള അലര്‍ജികള തടയാന്‍ സാധിക്കും എന്നതും ഓറഞ്ചിന്റെ മറ്റൊരു ഗുണമാണ്.

ഓറഞ്ച് ജ്യൂസ് ശരീരത്തില്‍ പുരട്ടുന്നതും നല്ലതാണ്. ഓറഞ്ചിന്റെ തൊലിക്കും ഏറെ ഗുണഫലങ്ങളുണ്ട്. ഇതുപോലെ തന്നെ ഏറെ പ്രത്യേകതകള്‍ അവകാശപ്പെടാനുണ്ട് ഓറഞ്ചിന്റെ കുരുവിനും

വിറ്റാമിന്‍ സിയില്‍ സമ്ബന്നമായ ഓറഞ്ചിന്റെ കുരു ശരീരത്തിന്റെ മെറ്റബോളിസത്തെ സഹായിക്കുന്നു. ധാരാളം ഫൈബര്‍ അടങ്ങിയ ഓറഞ്ചിന്റെ കുരു ഡയറ്റിനെ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഓറഞ്ചിന്റെ കുരു ശരീരം ബലപ്പെടുത്തുമെന്ന് പഠനങ്ങള്‍ വ്യകതമാക്കുന്നു. ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുന്നതിലും ഹീമോഗ്ലോബിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിലും നിര്‍ണ്ണായക പങ്കാണ് ഓറഞ്ചിന്റെ കുരു വഹിക്കുന്നത്. എന്നാല്‍ ഓറഞ്ചിന്റെ കുരു കഴിക്കുന്നത് നല്ലതല്ലെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഇത് ഒരു തെറ്റിദ്ധാരണമാത്രമാണെന്ന് പഠനങ്ങള്‍ പറയുന്നു.

benefit-of-drinking-orange-juice-daily

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES