കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് വെണ്ണപ്പഴം അഥവാ 'ബട്ടര്‍ഫ്രൂട്ട്' എന്നും അറിയപ്പെടുന്നു പഴത്തില്‍ മാംസ്യം 4% വരെയും കൊഴുപ്പ് 30% വരെയുമണ്ട്. പഞ്ചസാരയുടെ അളവ് വളരെ കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാനുത്തമം.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശ്രീലങ്കയില്‍ നിന്ന് കൊണ്ടു വന്നാണ് ഇന്ത്യയില്‍ അവക്കാഡോ കൃഷി ആരംഭിച്ചത്..
ആന്റിഓക്‌സിഡന്റുകളുടെസാന്നിദ്ധ്യം ധാരാളമുള്ളതിനാൽ പ്രായത്തെ ചെറുക്കാനും രോഗങ്ങളെ തടയാനും സാധിക്കും.ധാതു ലവണങ്ങളുടെ സമ്പന്നമായ കലവറയാണ് അവക്കാഡോ. ചീത്ത കൊളസ്‌ട്രോളിനെ തടയാൻ ഇതിന് കഴിയും, കാരണം അവക്കാഡോയുടെ പൾപ്പിൽ പൂരിത കൊഴുപ്പ് ധാരാളമുള്ളതിനാൽ ചീത്ത കൊളസ്‌ട്രോളിനെ അകറ്റുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ് ഉയർത്തുകയും ചെയ്യും
അവക്കാഡോ ജ്യൂസ് കുടിക്കുന്നതിലൂടെ ചർമ്മത്തിന് തിളക്കവും ആരോഗ്യവും വർദ്ധിക്കുമെന്ന് നിങ്ങൾക്ക് ഇപ്പോൾ ഉറപ്പാക്കാൻ കഴിയും. വിറ്റാമിൻ എ, ഇ എന്നിവയാൽ സമ്പന്നമായ ഈ പാനീയം സ്വാഭാവികമായും തിളക്കമുള്ള ചർമ്മത്തെ നിങ്ങൾക്ക് സമ്മാനിക്കും. കൂടാതെ, ഈ പഴത്തിലെ ആന്റിഓക്‌സിഡന്റുകൾ സൂര്യപ്രകാശവും മലിനീകരണവും മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.