നാരകവര്‍ഗങ്ങളിൽ പെടുന്ന ഓറഞ്ച് പ്രിയമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.ഒരു ദിവസം ഒരു ഓറഞ്ച് വീതം നിത്യേനെ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. വിറ്റമിന്‍ സി.യുടെ കലവറയായ ഓറഞ്ചിൽ വിറ്റമിന്‍ ബി 1, പാന്‍ടൊതെനിക് ആസിഡ്, ഫോളേറ്റ്, വിറ്റമിന്‍ എ, കാത്സ്യം, ചെമ്പ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.
രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍
ഓറഞ്ചില്‍ ധാരാളമായി പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൈപ്പര്‍ടെന്‍ഷനും നിയന്ത്രിക്കുന്നതിന് ഓറഞ്ച് സഹായകരമാകും. ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് എത്തുന്നതിലൂടെ സോഡിയം മൂത്രത്തിലൂടെ ശരീരം പുറന്തള്ളുന്നു.
ഗര്‍ഭകാലത്ത് പ്രയോജനകരം
ഗര്‍ഭസ്ഥശിശുവിന്റെ മസ്തിഷ്‌ക വികസനത്തിനും മറ്റു നിര്‍ണായകമായ അവയവങ്ങളുടെ വികസനത്തിനും
ഓറഞ്ചിലുള്ള ഫോളേറ്റ് അല്ലെങ്കില്‍ ഫോളിക് ആസിഡ് സഹായകരമാണ്.
കണ്ണുകളുടെ ആരോഗ്യത്തിന്
കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ 'ബീറ്റാ കരോട്ടിന്‍' ആണ് ഓറഞ്ചിന് അതിന്റെ നിറം പ്രതിനിധാനം ചെയുന്നത്. ആയതിനാൽ ഒരു ആന്റി ഓക്‌സിഡന്റ് കൂടിയായ ബീറ്റാ കരോട്ടിന്‍, അത് കണ്ണിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
വയറിലെ അള്‍സര്‍ തടയുന്നതിന്
നാരുകൾ ഏറെ അടങ്ങിയിരിക്കുന്ന ഓറഞ്ചിൽ വയറിനെയും കുടലിനെയും ആരോഗ്യകരമായി നിലനിര്‍ത്താന്‍ കഴിയുന്നു. വയറ്റിലെ അള്‍സര്‍, മലബന്ധം പോലുള്ള രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ ഇതിലൂടെ സാധിക്കുന്നു.
രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു
ഓറഞ്ചില്‍ ഉൾപ്പെട്ടിട്ടുള്ള വിറ്റമിന്‍ സി, ശരീരത്തില്‍ വെളുത്ത രക്താണുക്കളുടെ ഉത്പാദനം കൂടുന്നു. ഇതിലൂടെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.