ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. കാഴ്ചയ്ക്ക് വളരെ ഭംഗിയുളള ഈ ഡ്രാഗണ്‍ ഫ്രൂട്ട് ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിയുന്നത് ഇവ ഇല്ലാതാക്കുന്നു. പതിവായി ഈ ഫലം ഇതിലൂടെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.
സന്ധിവേദന, ആസ്തമ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും ഈ ഡ്രാഗണ്‍ ഫ്രൂട്ടിലൂടെ സാധിക്കുന്നു. ഇവയ്ക്ക് ക്യാന്‍സര്‍ രോഗത്തെ ചെറുക്കാനുമുള്ള കഴിവുമുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട് ധാരാളമായി കഴിക്കുന്നത് വഴി പ്രായത്തെ ചെറുക്കനും സാധിക്കുന്നു. ആന്‍റി ഓക്‌സിഡന്റ്, വിറ്റാമിന്‍ ,ഫൈബര്‍ എന്നിവ യും ധാരാളമായി ഡ്രാഗണ്‍ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും സാധിക്കുന്നു. ഇത് കൂടാതെ പ്രമേഹം പോലുള്ള രോഗങ്ങൾ നിയന്ത്രിക്കാനും സാധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ നിയന്ത്രിക്കുന്നു.
അതോടൊപ്പം ഡ്രാഗണ്‍ ഫ്രൂട്ട് സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനും ഉപയോഗിക്കുന്നു. ഈത് കൂടാതെ പലതരം ജാം, ജ്യൂസ്, വൈന്‍ തുടങ്ങിയവയുണ്ടാക്കനും ഡ്രാഗൺ ഫ്രൂട്ട് ഗുണകരമാണ്. ഡ്രാഗണ്‍ ഫ്രൂട്ട് ജ്യൂസായി കുടിക്കുന്നതോടൊപ്പം മുഖത്ത് പുരട്ടുന്നതും ആരോഗ്യത്തിനും ചർമ്മത്തിനും ഏറെ ഗുണകരമാണ്.