Latest News

ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നത് മുതൽ കാഴ്ച ശക്തി വർധിപ്പിക്കുന്നത് വരെ; ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

Malayalilife
ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നത് മുതൽ കാഴ്ച ശക്തി വർധിപ്പിക്കുന്നത് വരെ; ഉണക്ക മുന്തിരിയുടെ  ആരോഗ്യ ഗുണങ്ങൾ അറിയാം

രീരത്തിന് ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഡ്രൈ ഫ്രൂട്‌സ്. ഇരുമ്പ്, കാൽസ്യം, ഫൈബർ മുതലായവ ഇവയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവയിൽ  പെട്ട ഉണക്കമുന്തിരി രോഗങ്ങളെ തടഞ്ഞു നിര്‍ത്താൻ ഏറെ കഴിവുണ്ട്. ഉണക്കമുന്തിരി സ്ഥിരമായി കഴിക്കുന്നത്  കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ  എന്ന് അറിയാം.

ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍

ഹൃദ്രോഗമുണ്ടാകുന്നത് തടയുന്നതിന് ഏറെ ഗുണകരമായ ഒന്നാണ് ഉണക്ക മുന്തിരി.  കൊളസ്‌ട്രോളിന്റെ അളവ്‌  ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ കുറയ്ക്കുന്നതോടൊപ്പം അതുവഴി ഹൃദയധമനീ രോഗങ്ങള്‍ വരുന്നത് കുറയ്ക്കാനും സഹായിക്കുന്നു. ചുവന്ന  രക്താണുക്കള്‍ ഉണ്ടാകാന്‍ ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുള്ള ചെമ്പ് സഹായിക്കുന്നു. 

ശരീരഭാരം 

ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍  അവർക്ക് ഏറെ ഗുണകരമാണ്.   ഗ്ലൂക്കോസിന്‌ പുറമെ ഫ്രക്ടോസും  ഉണക്കമുന്തരിയില്‍ അടങ്ങിയിട്ടുള്ളതിനാൽ  അതിനാല്‍ ഊര്‍ജം നല്‍കുന്നതിന്‌ പുറമെ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞ്‌ കൂടുന്നത് ഇല്ലാതാക്കാനും സഹായിക്കുന്നു.

കാഴ്‌ചശേഷി

 ഉണക്കമുന്തിരിയിൽ ധാരാളമായി ആന്റിഓക്‌സിഡന്റായ പോളിഫിനോലിക്‌ ഫൈറ്റോന്യൂട്രിയന്റ്‌സ്‌ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ  കാഴ്‌ചശക്തിയെ ദുര്‍ബലപ്പെടുത്തുകയും അന്ധത, തിമിരം പോലുള്ള നേത്രരോഗങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യുന്ന സ്വതന്ത്ര റാഡിക്കലുകളെ കുറച്ച്‌ നേത്രങ്ങൾ സംരക്ഷിക്കുന്നു. വിറ്റാമിന്‍ എ, ബീറ്റ കരോട്ടീന്‍, എ-കരോറ്റിനോയിഡ്‌ എന്നിവയും  ഉണക്കമുന്തിരിയില്‍ അടങ്ങുകയും ചെയ്‌തിട്ടുണ്ട്‌. 

Read more topics: # Dry grapes,# benefits in health
Dry grapes benefits in health

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES