Latest News

ശരീരഭാരം കുറയ്ക്കാൻ ഇനി ഉണക്കമുന്തിരി

Malayalilife
topbanner
ശരീരഭാരം കുറയ്ക്കാൻ ഇനി ഉണക്കമുന്തിരി

ഡ്രൈ ഫ്രൂട്‌സില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. പല ഭക്ഷണ വസ്തുക്കളിലേയും സ്ഥിരം ചേരുവയാണ്  പലതരം ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഇത്. ഇവയിൽ ധാരാളമായി  അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.  ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണിവ. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന മധുരം സ്വാഭാവിക മധുരവുമാണ്. ആരോഗ്യപരമായ പല ഗുണങ്ങളും ഉണക്ക മുന്തിരിയിട്ട വെള്ളം  നല്‍കുന്ന ഒന്നാണ്. ഇതു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിയ്ക്കുകയും ചെയ്യാം. രാത്രി നാലഞ്ച് ഉണക്ക മുന്തിരി ഒരു ഗ്ലാസ് വെള്ളത്തില്‍ ചതച്ചിടുക. രാവിലെ വെറുംവയറ്റില്‍ ഇതു പിഴിഞ്ഞു കുടിയ്ക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ചെയ്യാവുന്ന ഒന്നാണിത്.കറുത്ത ഉണക്ക മുന്തിരിയാണ് ഈ രീതിയില്‍ ഉപയോഗിയ്ക്കാന്‍ ഏറെ നല്ലത്.

ശരീരത്തിന് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണിത്.  ഈ പ്രയോജനം ശരീരത്തിന് ഇതിലെ പല വൈററമിനുകളും ധാതുക്കളും ചേര്‍ന്നാണ് നല്‍കുന്നത്. ശരീരത്തിന്  ബാക്ടീരിയ, വൈറല്‍ അണുബാധകളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഒന്നാണിത്.അയേണ്‍ സമ്ബുഷ്ടമായ ഒന്നായതിനാൽ തന്നെ ഹീമോഗ്ലോബിന്‍ കുറവിനുളള നല്ലൊരു പരിഹാരവും. ടോക്‌സിനുകള്‍ ഒഴിവാക്കുന്നതുകൊണ്ടുതന്നെ കിഡ്‌നി ആരോഗ്യത്തിനും ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കുന്ന് പ്രയോജനമാകും.

ഉണക്ക മുന്തിരി ശരീരത്തിലെ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതു വഴി ഇത് ഹൃദയാരോഗ്യത്തെയും സംരക്ഷിയ്ക്കുന്നു. പൊട്ടാസ്യം കലവറ കൂടിയാണിത്. ഇതു ബിപി നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. ശരീരഭാരം കൂട്ടാനുള്ള നല്ലൊരു വിദ്യ കൂടിയാണ് ഉണക്കമുന്തിരി. ഇതിട്ടു പാല്‍ തിളപ്പിച്ചു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

Read more topics: # dry grapes,# for cholestrol
dry grapes for cholestrol

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES