കഴിക്കാന്‍ ഇഷ്ട്‌പ്പെടുന്ന ഒരു പഴം തന്നെയാണ് ഈത്തപ്പഴം.ഈന്തപ്പഴത്തിനു നിരവധി ആരോഗ്യഗുണങ്ങളുണ്ട്. വൈറ്റമിനുകളാലും പ്രോട്ടീനുകളാലും സമ്പുഷ്ടമായ ഈന്തപ്പഴം ശരിയായ ആരോഗ്യം പ്രദാനം ചെയ്യും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് ഏറെ ഉത്തമമാണ്. അറിയാം ഈന്തപ്പഴത്തിന്റെ ചില ആരോഗ്യഗുണങ്ങള്‍
- കൊളസ്‌ട്രോള്‍ കുറയ്ക്കും: ഈന്തപ്പഴത്തില്‍ കൊളസ്‌ട്രോള്‍ ഇല്ല. വളരെ കുറച്ച് കൊഴുപ്പ് മാത്രമേയുള്ളൂ.
- പ്രോട്ടീന്‍ സമ്പുഷ്ടം: ശരീരത്തെ ഫിറ്റാക്കി നിര്‍ത്താനും, പേശികളെ ശക്തമാക്കാനും സഹായിക്കുന്ന പ്രോട്ടീനിന്റെ കലവറയാണ് ഈന്തപ്പഴം. അതുകൊണ്ടാണ് ജിമ്മില്‍ പോകുന്നവര്‍ നിത്യേന കുറച്ച് ഈന്തപ്പഴം കഴിക്കുന്നതു നല്ലതാണെന്നു പറയുന്നത്.
- വൈറ്റമിനും ഇഷ്ടംപോലെ: വൈറ്റമിന്‍ ബി1, ബി2, ബി3, ബി5, എ1, സി എന്നിവയെല്ലാം ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്.
- എല്ലു ബലം കൂട്ടും: സെലെനിയം, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം എന്നിവയും ഈന്തപ്പഴത്തിലുണ്ട്. എല്ലുകള്‍ക്ക് ആരോഗ്യം പകരുന്നതില്‍ ഇതെല്ലാം ആവശ്യമാണ്.
- നാഡീവ്യവസ്ഥയെ ശക്തമാക്കും: ഈന്തപ്പഴത്തില്‍ ഇഷ്ടം പോലെ പൊട്ടാസ്യമുണ്ട്. ഇതു നാഡീവ്യവസ്ഥയെ ശക്തമാക്കും,
- രക്തം ശുദ്ധമാക്കും: രക്തത്തില്‍ അയണിന്റെ അംശം കുറവുള്ളവര്‍ക്ക് ഈന്തപ്പഴം നല്ലതാണ്. അത് രക്തം ശുദ്ധീകരിക്കും. ഉന്‍മേഷം നല്‍കും.
- ദഹനത്തെ സഹായിക്കും: ഈന്തപ്പഴത്തില്‍ ധാരാളം നാരുകളുണ്ട്. അതുകൊണ്ടു തന്നെ ദഹനത്തിനു സഹായിക്കും. ദഹനസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ നിത്യേന കുറച്ച് ഈന്തപ്പഴം വെള്ളത്തില്‍ മുക്കി വച്ച് കഴിച്ചു നോക്കൂ.