ദിവസവും ബാര്‍ലി വെളളം കുടിച്ചാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കെ എന്ന് അറിയാമോ . കൊളസ്‌ട്രോള്‍,പ്രമേഹം മുതലായ രോഗങ്ങള്‍ ദിവസവും ബാര്‍ലി വെളളം കുടിക്കുന്നതിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും.ധാന്യങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ട ബാര്‍ലിയുടെ വെളളം ദിനവും കുടിച്ചാലുളള മറ്റ് ഗുണങ്ങളെക്കുറിച്ച് അറിയാം .
യൂറിനറി ഇന്‍ഫെക്ഷന്‍ പോലുളളവയെ തടയാന്‍ നല്ല ഒരു മാര്‍ഗ്ഗം ആണ് ബാര്‍ലി വെളളം.കിഡ്‌നി സംബന്ധമായ അസ്വസ്തതകളും പ്രശ്‌നങ്ങളും ഇതിലൂടെ തടയാന്‍ സാധിക്കും.ദഹനസംബന്ധമായ പ്രശ്‌നം,മലബന്ധം,തുടങ്ങിയവയെ അകറ്റുന്നതിന് പുറമേ ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ വരുന്നത് തടയാനും ബാര്‍ലിക്ക് കഴിയും.ഇതില്‍ ഇന്‍സോലുബിള്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്‌ട്രോള്‍ രോഗത്തിന് നല്ലൊരു പരിഹാരമാര്‍ഗമാണ് . ബാര്‍ലി വെളളം പ്രമേഹ രോഗികള്‍ കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുന്നു എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു .ഇന്‍സോലുബിള്‍ ഫൈബര്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ഹ്യദയസംബന്ധമായി ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് കാരണമായ ചീത്ത കൊളസ്‌ട്രോള്‍ അടുഞ്ഞുകൂടുന്നത് തടയാന്‍ കഴിയും .