Latest News

വെള്ളമുളക് അച്ചാർ

Malayalilife
topbanner
വെള്ളമുളക് അച്ചാർ

ആവശ്യമുള്ളവ

  • വെള്ളമുളക് -10
  • കടുക്- 2 ടീസ്പൂൺ
  • വെളുത്തുള്ളി- 10 അല്ലി
  • ഉപ്പ്- പാകത്തിന്
  • വിന്നാഗിരി- ¼ കപ്പ്
  • വെള്ളം-  ¼  കപ്പ്

വെള്ളമുളക്  ഒന്ന് കീറി ആവിക്ക് വേവിക്കുക. കടുകും വെളുത്തുള്ളിയും അല്പം ഉപ്പ് ചേർത്ത് അരച്ചെടുക്കുക. വെള്ളവും വിന്നാഗീ‍രിയും ഒരുമിച്ചു ചേർത്ത് ചെറുതായി ചൂടാക്കി  അതിലേക്ക്  അരച്ചു വെച്ച കടുകും വെളുത്തുള്ളിയും ചേർത്തിളക്കി ഉപ്പ് പാകം ആയൊ എന്നും  രുചിച്ചുനോക്കുക. ശേഷം മുളകും ചേർത്തിളക്കി തീ കെടുത്തുക. ചൂടുപോയാൽ  ഒരു കണ്ണാടികുപ്പിയിലേക്ക്  മാറ്റുക.

അച്ചാർ അടിക്കുറിപ്പ്

പേർഷ്യൻ ഭാഷയിലെ ‘അചാർ‘ എന്ന പദത്തിൽ നിന്നാണ് അച്ചാർ എന്ന വാക്ക് ഉണ്ടായതെന്നും,പേർഷ്യക്കാരാണ് ആദ്യം അച്ചാർ ഉണ്ടാക്കാനാരംഭിച്ചതെന്നും  കരുതുന്നു. മരുഭൂമിയിൽ പച്ചക്കറിയും മറ്റും കിട്ടാത്തതിനാൽ അച്ചാറിട്ട് സൂക്ഷിക്കുന്ന രീതി അവർ തുടങ്ങിയതായിരിക്കാം കാരണം.  ഉപദംശം, അവലേഹം എന്നീ അപരനാമങ്ങളും അച്ചാറിനുണ്ട്.ദക്ഷിണ ഭാരതത്തിൽ അച്ചാർ തൊട്ടുക്കൂട്ടാനുള്ള കറിയാണിത്. 

Read more topics: # white chilli pickle
white chilli pickle

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES