വെജിറ്റേറിയൻ പ്രിയക്കാർക്ക് ഏറെ ഇഷ്‌ടപ്പെട്ട വിഭവമാണ് വെജിറ്റമ്പിൾ മജ്ഞൂരിയൻ. ചുരുങ്ങിയ സമയം കൊണ്ട് വളരെ സ്വാദിഷ്‌ടമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
കോളിഫ്ലവർ ഗ്രേറ്റഡ് 1 കപ്പ് '
ക്യാരറ്റ് ഗ്രേറ്റഡ് 1കപ്പ്
ക്യാബേജ് ചെറുതായി അരിഞ്ഞ് 1 കപ്പ്
ബീൻസ് ചെറുതായി അരിഞ്ഞത് 1/2 കപ്പ്
സ്പ്രിംഗ് ഒനിയൻ ചെറുതായി അരിഞ്ഞത് 4
ടേബിൾ സ്പൂൺ
പച്ചമുളക് ചെറുതായി അരിഞ്ഞത് 4 എണ്ണം
ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 1 1/2 ടിസ്പൂൺ വീതം
സൊയാസോസ് 11/2 ടി സപൂൺ
റെഡ് ചില്ലി പേസ്റ്റ് 1/2 ടിസ്പൂൺ
സ്പ്രിംഗ് ഒനിയൻ ഉള്ളി ചോപ്പ് ചെയിതത് 2 എണ്ണത്തിന്റെ
വിനീഗർ 1 ടി സ്പൂൺ
കോൺസ്റ്റാർച്ച് 1 ടേബിൾ സ്പൂൺ
മൈദ 3 ടേബിൾ സ്പൂൺ
കുരുമുളക് പൊടി '1/2 ടിപ്പൂൺ
എണ്ണ വറുക്കാൻ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം .
ഒരു ബൗളിലേക്ക് ക്യാരറ്റ്, കോളി ഫ്ലവർ, ക്യാബേജ്, 2 ടേബിൾ സ്പൂൺ സ്പ്രിംഗ് നിയൻ ,1 ടി സപ്പൂൺ വീതം ഇഞ്ചി, വെളുത്തുള്ളി ,കുരുമുളക്പൊടി, ഉപ്പ്, മൈദ ,കോൺഫ്ലോർ ഇട്ട് എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക.
ശേഷം അല്പം വെള്ളം പച്ചക്കറിയിലെ വെള്ളം പോരാങ്കിൽ തളിച്ച് കുഴച്ച് ചെറിയ ബോൾസായി ഉരുട്ടി വയ്ക്കുക. അതിന് പിന്നാലെ എണ്ണ ചൂടാക്കി ടിഷൂ പേപ്പറിലേക്ക് ഈ പച്ചക്കറികൾ ബോൾസ് വറുത്ത് മാറ്റി വയ്ക്കുക. പിന്നാലെ വേറൊരു പാൻ വച്ച് അതിലേക്ക് 1 ടി സ്പൂൺ എണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ 1/2 സ്പൂൺ വീതം ഇഞ്ചി വെളുത്തുള്ളി, പച്ചമുളകും ,സ്പ്രിംഗ് ഒനിയൻ ബൾമ്പും, 2 ടേബിൾ സ്പൂൺ സ്പ്രിംഗ് നിയനും ഇട്ട് ഒന്ന് വാടുമ്പോൾ സൊയാസോസ്, ചില്ലി പേസ്റ്റ്, വിനിഗർ ആവശ്യത്തിന് ഉപ്പും ,അപ്പം വെള്ളവും ഒഴിച്ച് നന്നായി ഇളക്കിയ ശേഷം 2 ടേബിൾ സ്പൂൺ വെളത്തിൽ 1 ടിസ്പൂൺ കോൺഫ്ലോർ മിക്സ് ചെയ്തത് ഇതിലേക്കൊഴിച്ച് വറുത്ത വച്ച ബോൾസിട്ട് നന്നായി മിക്സ് ചെയ്യുക. അതിന് ശേഷം മുകളിൽ അല്പം സ്പ്രിംഗ് ഒനിയൻ ഇട്ട് നന്നായി തീ ഓഫ് ചെയ്യുക. സ്വാദിഷ്ട്മായ വെജിറ്റമ്പിൾ മജ്ഞൂരിയൻ തയ്യാർ.