ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ചമ്മന്തി. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
ചുവന്നമുളക് - 5
ചെറിയ ഉള്ളി - 10
വാളൻപുളി - ഒരു നെല്ലിക്കാ വലുപ്പം
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 1 1/2 ടേബിൾസ്പൂൺ
തയ്യാറാക്കുന്നവിധം :-
ഒരു പാൻ അടുപ്പിൽ വെച്ചിട്ട് 1/2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ മുളകിട്ട് വറത്തെടുക്കുക. ഒരു മിക്സിയുടെ ജാറിൽ വറുത്ത മുളക്, ഉള്ളി, ഉപ്പ്, പുളി ഇവ ഇട്ട് ലെഫ്റ്റ് സൈഡിലോട്ട് തിരിച്ച് അരച്ചെടുക്കുക. ഒരുപാട് അരയരുത്. അരച്ചെടുത്തേക്കുന്നതിലേക്കു 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ മിക്സ് ചെയ്തു ഇളക്കിയെടുക്കുക. ചമ്മന്തി തയ്യാർ.