പാന്‍ ഗ്രില്‍ - മൂന്ന് ചിക്കന്‍ കാല്,വൃത്തിയാക്കി വരയുക. ഇഞ്ചി വെളുത്തുള്ളി ചതച്ചത്/അരച്ചത് 2 ടേ.സ്പൂണ്‍,കുരുമുളക് ചതച്ചത്-1 ടേ.സ്പൂണ്‍, ഉപ്പ് പാകത്തിന് അതില്‍ തേച്ചു പിടിപ്പിക്കുക. ഇരുബ് ഗ്രില്ലില്‍ ,അല്പം എണ്ണ ഒഴിച്ച് മൂന്നു ചിക്കന്‍ കാല് അരപ്പ് തേച്ചത് നിരത്തുക,കൂടെ ഓറഞ്ചും സവാളയും കനംകുറച്ച് വട്ടത്തില്‍ മുറിച്ചതും നിരത്തി ,ചെറുതീയില്‍ മൂടിവെക്കാതെ ഗ്രില്‍ ചെയ്യുക. 5 മിനിറ്റില്‍ ഒന്ന് തിരിച്ചിടുക.
ഏതാണ്ട് ഈ പരുവം 10 മിനിറ്റില്‍ ഗ്രില്‍ ആകുകയും വേവുകയും ചെയ്യും , ഇടക്ക് തിരിച്ചിടുംബോള്‍ ആവശ്യമെങ്കില്‍ അല്പം എണ്ണ കൂടി ബ്രഷ് ചെയ്തു ചേര്‍ക്കാം.
ഒരു പരന്ന പാത്രത്തില്‍, ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ച് അല്പം പാലും ബട്ടറും ചേര്‍ത്തിളക്കി ഉണ്ടാക്കുന്ന മാഷ് പൊട്ടറ്റൊയും ,പുഴുങ്ങിയ പച്ചക്കറിയും ചേര്‍ത്ത് ഭംഗിയായി അലങ്കരിച്ചു വിളമ്ബാം.