വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കാന്‍ ആവശ്യം വേണ്ട സാധനങ്ങള്‍
വെളുത്തുള്ളി : ഒരു കിലോ
ഇഞ്ചി പൊടിയായി അരിഞ്ഞത് ഒരു വലിയ കഷണം
പച്ചമുളക് കനം കുറച്ചു അരിഞ്ഞത് : നാലെണ്ണം
നല്ലഎണ്ണ: 100 ഗ്രാം
വിനീഗര്‍ :ഒരു കപ്പ്
മുളകുപൊടി :നാല് ടേബിള്‍ സ്പൂണ്‍ ( എരിവു ഒക്കെ കൂടുതല്‍ വേണ്ടവര്‍ക്ക് കൂടുതല്‍ ചേര്‍ക്കാം )
കടുക് ഒരു ടിസ്പൂണ്‍
ഉലുവ അര ടിസ്പൂണ്‍
കായംപൊടി -കാല്‍ ടിസ്പൂണ്‍
വറ്റല്‍ മുളക് രണ്ടെണ്ണം
മഞ്ഞള്‍പ്പൊടി :കാല്‍ ടീസ്പൂണ്‍
ഉപ്പുപൊടി :ആവശ്യത്തിനു
പഞ്ചസാര :ഒരു ടീസ്പൂണ്‍
ഇനി ഇത് ഉണ്ടാക്കേണ്ട വിധം പറയാം
ആദ്യം തന്നെ വെളുത്തുള്ളി തൊലി കളഞ്ഞു എടുക്കുക ( വെളുത്തുള്ളി തോലികളയാന്‍ ഒരു എളുപ്പ വഴി പറയാം ഒരു മുറത്തില്‍ വെളുത്തുള്ളി കുറച്ചു വെളിച്ചെണ്ണ തിരുമ്മി വെയിലത്ത് വച്ചാല്‍ മതി തൊലി കളയാന്‍ എളുപ്പമാണ് )
അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ഉലുവയും പൊട്ടിക്കുക അതിനു ശേഷം പൊടിയായി അരിഞ്ഞ ഇഞ്ചി ചേര്‍ത്ത് ഇളക്കി പച്ചമണം മാറുമ്പോള്‍ വെളുത്തുള്ളിയും പച്ചമുളകും വറ്റല്‍ മുളകും ചേര്‍ത്ത് വഴറ്റുക വെളുത്തുള്ളി വാടിയാല്‍ ഇതിലേയ്ക്ക് മുളക് പൊടി ,മഞ്ഞപ്പൊടി,കായപ്പൊടി,എല്ലാം ചേര്‍ത്ത് മൂപ്പിക്കാം (പൊടികള്‍ എല്ലാം ഈ സമയം ചേര്‍ക്കാം കരിഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം ) ഇനി ഇതിലേയ്ക്ക് വിനാഗിരി ചേര്‍ക്കാം (ചാറു കൂടുതല്‍ വേണമെങ്കില്‍ കുറച്ചു തിളപ്പിച്ചാറ്റിയ വെള്ളം ചേര്‍ക്കാം )
ഇതൊന്നു തിളപ്പിക്കാം അതിനുശേഷം ഒന്ന് ഉപ്പു നോക്കാം കുറവുണ്ടെങ്കില്‍ ഉപ്പു ചേര്‍ക്കാം....ഇനി ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കാം നല്ലതുപോലെ ഇളക്കി ഇറക്കി വയ്ക്കാം
വെളുത്തുള്ളി അച്ചാര്‍ റെഡി
ഇനി ഇത് കഴുകി ഉണക്കിയ കുപ്പിയില്‍ ആക്കി സൂക്ഷിക്കാം ഒന്നുരണ്ടു ദിവസത്തിന് ശേഷം ഉപയോഗിക്കാം അപ്പോള്‍ വെളുത്തുള്ളിയില്‍ ഉപ്പും പുളിയും ഒക്കെ പിടിച്ചു നല്ല രുചി ഉണ്ടാകും.. ഇരിക്കുംന്തോറുംഇതിനു രുചി കൂടി വരും ..ഇത് പെട്ടന്ന് കേടാകുകയുമില്ല