ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് തേങ്ങാചോറ്. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
1. പച്ചരി 1കപ്പ്
2. തേങ്ങാ 1കപ്പ്
3. വെള്ളം 6ഗ്ലാസ്
4. പച്ചമുളക് 3എണ്ണം
5. ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞത് അര സ്പൂൺ
6. റെഡ്ചില്ലി 3എണ്ണം
7. ഉഴുന്ന് പരിപ്പ് 2സ്പൂൺ
8. കശുവണ്ടി പരിപ്പ് 10എണ്ണം
9. ഉണക്കമുന്തിരി 15എണ്ണം
10. ജീരകപൊടി കാൽ സ്പൂൺ
11. കടുക് 1സ്പൂൺ
12. കറിവേപ്പില ,ഉപ്പ് ആവശ്യത്തിന്
13. നല്ലെണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ 6 ഗ്ലാസ് വെള്ളം തിളപ്പിച്ച് ,കഴുകി വൃത്തിയാക്കി എടുത്ത പച്ചരി ഇട്ടു കൊടുക്കണം.10മിൻ മതിയാകും വെന്ത് കിട്ടാൻ.ഒരുപാട് വെന്ത് പോകാതെ നോക്കുക.ഉപ്പിട്ട് വേണം അരി വേവിക്കാൻ .വെന്ത ശേഷം പച്ചരി ചോറ് തണുക്കാൻ വെക്കുക.തണുത്തശേഷം ഒരു പാനിൽ എണ്ണ ചൂടാകുമ്പോ കടുക് പൊട്ടിച്ചു ഉഴുന്ന് ,ഇഞ്ചി ,പച്ചമുളക് ,റെഡ്ചില്ലി ,കശുവണ്ടി പരിപ്പ് ,ഉണക്കമുന്തിരി ,കറിവേപ്പില ഒക്കെ ചേർത്ത് വഴറ്റുക.അതിലേക്കു ജീരകപൊടി ചേർക്കാം.ശേഷം തേങ്ങാ ചേർത്ത് കൊടുക്കണം.ഒരുപാട് ഫ്രൈ ആകണ്ട .ഒരു രണ്ട് മിൻ ഒന്ന് വഴണ്ട് കഴിയുമ്പോ ചോറ് ചേർത്ത് മിക്സ് ചെയ്യുക .ഉപ്പിന്റെ പാകം നോക്കുക .ചോറ് ചൂടാകുമ്പോൾ ഫ്ളയിം ഓഫ് ചെയ്യാം .