വളരെ രുചികരമായ ഒരു വിഭവമാണ് ചന മസാല. ചുരുങ്ങ സമയം കൊണ്ട് ആരോഗ്യ ഗുണം പ്രധാനം ചെയ്യുന്ന ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
1. വെള്ള കടല- 1 കപ്പ്
2. കടുക്, വറ്റൽമുളക്, കറിവേപ്പില- ആവശ്യത്തിന്
3. സവാള-1
4. ചെറിയ ഉള്ളി- 6 ( ചെറുതായി അരിഞ്ഞത്)
5. തക്കാളി- 1
6. പച്ചമുളക് -3( നീളത്തിൽ അരിഞ്ഞോ ചതച്ചോ ചേർക്കാം)
7. ഇഞ്ചി-3 ചെറിയ കഷണം
8. വെളുത്തുള്ളി -3 അല്ലി ( ചതച്ചത്)
9. തേങ്ങാപ്പാൽ-1/2 കപ്പ്
10. പെരുംജീരകം-1/2 ടേബിൾ സ്പൂൺ ( ചതച്ചത്)
11.പട്ട- ഒന്ന് ചെറുത്
12.മഞ്ഞൾപ്പൊടി- കാൽ ടേബിൾ സ്പൂൺ
13. കുരുമുളക് പൊടി- കാൽ ടേബിൾ സ്പൂൺ
14.ഉപ്പ്- പാകത്തിന്
15.മല്ലിയില- ഗാർണിഷിന്
തയ്യാറാക്കുന്ന വിധം
കടല പ്രഷർകുക്കറിൽ വേവിക്കുക. ഫ്രൈ പാനിൽ എണ്ണ ഒഴിച്ച് രണ്ടാമത്തെ ചേരുവകൾ ചേർക്കുക. അതിനു ശേഷം മൂന്നാം ചേരുവയും നാലാമത്തെ ചേരുവയും ചേർക്കുക. അവ ഇളം ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർക്കുക. ശേഷം ആറ് ഏഴ് എട്ട് ചേരുവകൾ ചേർത്ത് ഇളക്കാം.. ഇവ പാകമായി വരുമ്പോൾ 9ാമത്തെ ചേരുവ ചേർക്കാം. ഇത് ഒന്ന് തിളയ്ക്കുമ്പോൾ കടല ഇതിലേക്ക് ചേർക്കാം ശേഷം 10 മുതൽ 14 വരെയുള്ളവ ചേർക്കാം. ഗ്രേവി തിക്ക് ആയി വരുമ്പോൾ 15ാം ചേരുവ ചേർത്ത് ഫ്ളെയിം ഓഫ് ചെയ്യുക ചന മസാല റെഡി.